നിയമം പഠിക്കാൻ, വിദൂര വിദ്യാഭ്യാസ സാദ്ധ്യത

Share:

നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് (NALSAR – ന​ൽ​സാ​ർ) യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലോ ​രാ​ജ്യ​ത്തെ മികച്ച നി​യ​മ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്. നി​യ​മ രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ വി​ദൂ​ര പ​ഠ​ന കോ​ഴ്സു​ക​ൾ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ‘ന​ൽ​സാ​ർ’ ന​ട​ത്തു​ന്നു​ണ്ട്. നി​യ​മ പഠനത്തിനുള്ള സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ല​ഭ്യ​മാ​ക്കി​യും കോ​ണ്‍​ടാ​ക്ട് പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ​യു​മാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ടാ​ക്ട് പ്രോ​ഗ്രാ​മു​ക​ളും പ​രീ​ക്ഷ​യും ഹൈ​ദ​രാ​ബാ​ദി​ൽ മാ​ത്ര​മാ​യി​രി​ക്കും.

ഏ​വി​യേ​ഷ​ൻ ലോ ​ആ​ൻ​ഡ് എ​യ​ർ ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റി​ൽ എം​എ കോ​ഴ്സ് ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്.​ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെങ്കി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡി​പ്ലോ​മ​യോ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
പ്ര​തി വ​ർ​ഷം 40000 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്.

ഏ​വി​യേ​ഷ​ൻ ലോ ​ആ​ൻ​ഡ് എ​യ​ർ ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റി​ൽ ഒ​രു വ​ർ​ഷ​ത്തെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സി​ന് ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഡി​പ്ലോ​മ പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി​യു​ടെ മൂ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
30000 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്.

പേ​റ്റ​ന്‍റ് ലോ, ​സൈ​ബ​ർ ലോ, ​മീ​ഡീ​യാ ലോ, ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ലോ ​എ​ന്നീ പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കും ഇപ്പോൾ അപേക്ഷിക്കാം. ഒ​രു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി​യു​ടെ മൂ​ന്നാം വ​ർ​ഷം പ​ഠി​ക്കു​ന്ന​വ​ർ​ക്കും​അ​പേ​ക്ഷി​ക്കാം.
കോ​ഴ്സ് ഫീ​സ് പേ​റ്റ​ന്‍റ്/ സൈ​ബ​ർ ലോ 30000 ​രൂ​പ. മീ​ഡീ​യാ ലോ 20000 ​രൂ​പ, ഹ്യു​മാ​നി​റ്റേ​റി​യ​ൻ ലോ 12000 ​രൂ​പ.
സെ​പ്റ്റം​ബ​ർ 10ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.
കൂടുതൽ വിവരങ്ങൾ   www.nalsarpro.org എന്ന വെ​ബ്സൈ​റ്റിൽ ലഭിക്കും

Tagslaw
Share: