ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയില്‍ കാര്‍പെന്റര്‍, എംപ്ലോയബിലിറ്റി സ്‌കില്‍, മെക്കാനിക് മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക് ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും.
ഓഗസ്റ്റ് 18ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിനെത്തണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പ്രവൃത്തി ദിവസം 900 രൂപ നിരക്കില്‍ പരമാവധി 26,100 രൂപ വേതനം നല്‍കും.
എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്ലിന് ബി.ബി.എയും പ്രവൃത്തിപരിചയവുമുണ്ടാവണം.

Share: