മുപ്പത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോൾ….

Share:

മുപ്പത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോൾ, ‘കരിയർ മാഗസിൻ, ‘ കേരളത്തിലെ യുവതീ-യുവാക്കൾക്ക് പകർന്നു നൽകിയത് തൊഴിൽ സംസ്ക്കാരത്തിൻറെ ആദ്യ പാഠങ്ങളാണ്.

ആത്മവിശ്വാസത്തിൻറെയും ആധുനിക തൊഴിൽ മേഖലയുടെയും അനന്ത സാദ്ധ്യതകൾ ചെറുപ്പക്കാർക്ക് പകർന്ന് നൽകിയതിന് ഇപ്പോഴും ലഭിക്കുന്ന നന്ദിപ്രകടനങ്ങളാണ് പുത്തൻ മേഖലകളിലേക്ക് ചുവടുറപ്പിക്കാൻ ഞങ്ങൾക്ക് ശക്തി പകരുന്നത്.

ഡിജിറ്റൽ വിദ്യാഭ്യാസത്തിൻറെ സാധ്യതകളെക്കുറിച്ചു ‘കരിയർ മാഗസിൻ ‘ എഴുതുക മാത്രമല്ല, അത് പരീക്ഷിച്ചു തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിയുന്നു.

1984 ഓഗസ്ററ് ഒന്നിന് അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ . കെ കരുണാകരൻ , വ്യവസായ പ്രമുഖനായ ശ്രീ . കെ രവീന്ദ്രനാഥൻ നായർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുമ്പോൾ , “ഇത് കേരള പ്രസിദ്ധീകരണ രംഗത്തെ ചരിത്ര സംഭവമാകുമെന്ന് ” പ്രഖ്യാപിച്ചത് യാഥാർഥ്യമാകുമ്പോൾ , ‘കരിയർ മാഗസിൻ ‘ പ്രവർത്തകർ അംഗീകരിക്കപ്പെടുന്നു.

അനുകരണീയമായ പ്രസിദ്ധീകരണം എന്ന് വിശേഷിപ്പിച്ച മഹാരഥന്മാരെയും വായനക്കാരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസത്തിൻറെയും ബ്ലോക്ക് ചെയിൻ ടെക്നോളജി   , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് , ഡീപ് ലേർണിംഗ് തുടങ്ങിയ പുത്തൻ സാദ്ധ്യതകളിലേക്കു ലോകം ഉണർന്നെഴുന്നേൽക്കുമ്പോൾ , കരിയർ മാഗസിൻ , ഒപ്പമുണ്ട്. അടുത്ത തലമുറയോടൊപ്പം.
സമകാലിക തൊഴിൽ -വിദ്യാഭ്യാസ മേഖലയോടൊപ്പം നില്ക്കാൻ ഞങ്ങൾക്ക് കരുത്തുപകർന്ന എല്ലാ സുമനസുകൾക്കും നന്ദി.

രാജൻ പി തൊടിയൂർ
ചീഫ് എഡിറ്റർ

Share: