‘കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’

Share:

മലയാള ഭാഷക്കും തൊഴിൽ – വിദ്യാഭ്യാസ മേഖലക്കും കഴിഞ്ഞ 34 വർഷങ്ങളായി ‘കരിയർ മാഗസിൻ ‘ നൽകിവരുന്ന സേവനങ്ങൾ മനസ്സിലാക്കണമെങ്കിൽ ഡോ. സുകുമാർ അഴിക്കോട് , ഡോ. എം . വി. പൈലി തുടങ്ങിയവർ അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ വായിച്ചറിയണം. ( (ഡോ. എം . വി. പൈലി എഴുതിയ ലേഖനം ഇതോടൊപ്പം)

എന്താണ് കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ എന്ന് നിരവധി അന്വേഷണങ്ങൾ ഇന്നിപ്പോൾ  ഞങ്ങൾക്ക് ലഭിക്കുന്നു.

1984 – ൽ കരിയർ മാഗസിൻ ആരംഭിക്കുമ്പോൾ അത്തരമൊരു പ്രസിദ്ധീകരണം ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.
ഇന്നിപ്പോൾ , ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി വ്യാപകമാകുമ്പോഴും വളരെ കുറച്ചു ആളുകൾ മാത്രമേ അതറിയുന്നുള്ളു.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷനെക്കുറിച്ചു ഇന്ത്യയിലെ പത്തു ശതമാനം ആൾക്കാർക്ക് പോലും അറിവില്ല എന്നാണ് ഫോർബ്‌സ് മാസിക പുറപ്പെടുവിച്ച റിപ്പോർട്ട്.

ഈ അവസ്ഥ മാറണമെങ്കിൽ അതേക്കുറിച്ചു അറിവുള്ളവർ, മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന സാഹചര്യമുണ്ടാകണം. സമ്പൂർണ്ണ സാക്ഷരതക്ക് നാം ചെയ്തത് അതാണ്. സമ്പൂർണ്ണ ഇ- സാക്ഷരതക്കും അത്തരമൊരു സഹകരണവും സഹവർത്തിത്വവും ആവശ്യമാണ്. ” വിദ്യ അഭ്യസിച്ചവർ അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തില്ലെങ്കിൽ ഞാനവരെ രാജ്യദ്രോഹി എന്ന് വിളിക്കുമെന്ന്” പറഞ്ഞ സ്വാമി വിവേകാനന്ദൻറെ പിൻഗാമികളാണ് നാം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പരീക്ഷാ രീതികളും ഡിജിറ്റൽ ആവുകയാണ്.

അത് വരും തലമുറക്ക് പറഞ്ഞുകൊടുക്കുന്ന , കേരളത്തെ 100 % ഇ-സാക്ഷരതയിലെത്തിക്കുന്നതിനുള്ള, മഹാ യജ്ഞത്തിലാണ് ‘കരിയർ മാഗസിൻ’.

ഡിജിറ്റൽ ലോകവുമായി ബന്ധമുള്ളവർ അത് മറ്റുള്ളവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ‘കരിയർ മാഗസിൻ ‘ ഡിജിറ്റൽ പ്ലാറ്റുഫോം ( www.careermagazine.in ) മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നവർക്ക് സാമ്പത്തിക നേട്ടം കൂടി ലഭിക്കത്തക്ക രീതിയിൽ ‘കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സുഹൃത്തുക്കളെ / ബന്ധുക്കളെ ഓൺലൈൻ കരിയർ മാഗസിൻ പരിചയപ്പെടുത്തുകയും വരിക്കാരാക്കുകയും ചെയ്യുന്ന എല്ലാവരെയും ‘കരിയർ മാഗസിൻ 50 / 50 പദ്ധതിയിൽ ഉൾപ്പെടുത്തുന്നു.

അതെ. നിങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ വരിക്കാരാകുന്നവർ അടയ്ക്കുന്ന വരിസംഖ്യയുടെ പകുതി തുക നിങ്ങൾക്ക് പുതുവത്സര സമ്മാനമായി ലഭിക്കുന്നു!

(വരിസംഖ്യ വിവരം https://careermagazine.in/subscribe/ എന്ന ലിങ്കിൽ ലഭിക്കും)

199 രൂപ അടയ്ക്കുമ്പോൾ 100 രൂപ നിങ്ങൾക്ക് !

249 രൂപ അടയ്ക്കുമ്പോൾ 125 രൂപ നിങ്ങൾക്ക് !

499 രൂപ അടയ്ക്കുമ്പോൾ 250 രൂപ നിങ്ങൾക്ക് !

999 രൂപ അടയ്ക്കുമ്പോൾ 500 രൂപ നിങ്ങൾക്ക് !

അതെ . നിങ്ങളുടെ സഹകരണത്തിന് ഞങ്ങൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു!

പത്തു സുഹൃത്തുക്കളെ / ബന്ധുക്കളെ വരിക്കാരാക്കാൻ കഴിഞ്ഞാൽ മറ്റൊരു സമ്മാനം കൂടി!

വികസിത രാജ്യങ്ങളിൽ, അയ്യായിരത്തിലേറെ രൂപ വിലയുള്ളതും ($ 87.90 ) നൂറിലേറെ രാജ്യങ്ങളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞട്ടുള്ളതുമായ ( Best Seller ) ‘സക്സസ് ഫൗണ്ടേഷൻ ( യു എസ് എ ) യുടെ ‘സൈക്കോ ലേർണിംഗ്’ വ്യക്തിത്വ വികസന പഠന പദ്ധതി!

കരിയർ മാഗസിൻ ( www.careermagazine.in ) ഓൺലൈൻ പഠന പദ്ധതി സുഹൃത്തുക്കളെ / ബന്ധുക്കളെ ഇപ്പോൾത്തന്നെ പരിചയപ്പെടുത്തുക.
ഒരു വരുമാനം ഉറപ്പുവരുത്തുക !

( കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക )

ഡിജിറ്റൽ കരിയർ മാഗസിൻ ( www.careermagazine.in ) വായിക്കുക !

മാതൃകാ പരീക്ഷയിൽ പങ്കു ചേരുക.
എല്ലാദിവസവും പുതിയ തൊഴിലവസരവാർത്തകൾ അറിയുക; അപേക്ഷിക്കുക.
മനസ്സിനിണങ്ങിയ തൊഴിൽ കണ്ടെത്തുക!
ജീവിത വിജയം നേടുക !
പുതുവത്സര സമ്മാനം നേടുക! വ്യക്തിത്വ വികസനം ഉറപ്പാക്കുക ! ഒരു വരുമാനവും!

വേഗമാകട്ടെ!
ഈ സമ്മാനം 2019 ജനുവരി 31 വരെ മാത്രം!

വിദഗ്ദ്ധമായ സേവനം – പ്രൊഫ (ഡോ.) എം . വി. പൈലി

(മുൻ വൈസ്‌ചാൻസിലർ, കൊച്ചി സർവകലാശാല)

കരിയർ മാഗസിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൻ്റെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിതന്നെ പറയുവാൻ എനിക്ക് അർഹതയുണ്ട്. പ്രത്യേകിച്ചും ‘ കോംപറ്റിഷൻ സക്‌സസ് റിവ്യൂ’ പോലെ ഉന്നത നിലവാരം പുലർത്തുന്ന, അഖിലേന്ത്യാതലത്തിൽ പ്രചാരമുള്ള ഒരു മാസികയുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയ്ക്കും

തെങ്കിലും ഒരു പരീക്ഷ പാസാകുന്ന ഒരു വിദ്യാർത്ഥിക്ക് പിന്നീടുള്ള ചിന്ത ഒരു ജോലിയെ പറ്റിയാണ്. വിദ്യാഭ്യാസത്തിനു ശേഷം ഉദ്യോഗാർത്ഥിയാകാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഇന്നത്തെ കേരളത്തിൽ തുലോം വിരളമാണ്. സ്വന്തം ബിസിനസുള്ള ഒരു കുടുംബത്തിലെ അംഗമാണെങ്കിൽ ഒരുപക്ഷെ ഉദ്യോഗത്തിനുവേണ്ടി ശ്രമിച്ചെന്നു വരില്ല. പക്ഷെ അങ്ങനെയുള്ള കുടുംബങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ മിക്കവാറും ഉദ്യോഗാർത്ഥികൾ ആയി തന്നെയാണ് കണ്ടിട്ടുള്ളത്. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനും പരസ്യങ്ങളിൽ കാണുന്ന ഉദ്യോഗങ്ങൾക്ക് അപേക്ഷ അയയ്ക്കുന്നതിനും അവർ മറ്റാരുടെയും പിന്നിലല്ല.

മറ്റേതൊരു സംസ്ത്ഥാനത്തെ അപേക്ഷിച്ചും കേരളത്തിലാണ് ഏറ്റവും കൂടുതൽ അഭ്യസ് തവിദ്യരായ തൊഴിലന്വേഷകർ. ലക്ഷക്കണക്കിനാണ് അവരുടെ സംഖ്യ. ഒരു ജോലിക്കുവേണ്ടിയുള്ള അവരുടെ പരക്കം പാച്ചിൽ ആരിലും സഹതാപം ഉണർത്തും. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങളും പഠിക്കാൻ ആവശ്യമായ വിഷയങ്ങളും അവരെ ഇൻ്റെർവ്യൂവിനും മറ്റും പ്രാപ് തരാക്കുന്ന കഴിവുകളെപ്പറ്റിയുള്ള അറിവും നല്കാൻ ഉപകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ആവശ്യകത. കഴിഞ്ഞ അര ശതാബ്ദമായി ഈ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച പല പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് ഭാഷയിലുണ്ട്. എന്നാൽ ഈ രംഗത്ത് മലയാളത്തിൽ അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്താൻ ഉദ്ദേശിച്ച് രംഗപ്രവേശം ചെയ്ത മാസികയാണ് കരിയർ മാഗസിൻ. 1984 ൽ .
ഇപ്പോൾ അത് കാലഘട്ടത്തിൻറെ മാറ്റത്തിനനുസരിച്ചു ഡിജിറ്റൽ പ്രസാധന രംഗത്തേക്ക് കടക്കുകയാണ്.

കരിയർ മാഗസിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൻ്റെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിതന്നെ പറയുവാൻ എനിക്കെ അർഹതയുണ്ട്. പ്രത്യേകിച്ചും സി . എസ്സ്‌ . ആർ (Competition Success Review) പോലുള്ള ഉന്നതനിലവാരം പുലർത്തുന്ന അഖിലേന്ത്യാതലത്തിൽ പ്രചാരമുള്ള ഒരു മാഗസിനുമായി അടുത്ത ബന്ധമുള്ള ഒരു ആളെന്ന നിലയ്ക്കും.
വ്യവസായ സംരഭകത്വ രംഗത്തു പ്രവർത്തിക്കുവാൻ കഴിവുള്ള ഒരാൾക്കേ ഇമ്മാതിരി ഒരു പ്രസിദ്ധീകരണത്തിന് മുന്നി ട്ടിറങ്ങാൻ കഴിയുകയുള്ളൂ. കാരണം ഇത് സാമാന്യം നല്ല മൂലധനം മുടക്കുവാനും ഒട്ടേറെ പ്രയാസങ്ങൾ തരണം ചെയ്യുവാനും ആവശ്യമായ ഒരു ‘റിസ്‌ക്കി’ ബിസ്സിനസ്സാണ്. നല്ല ചങ്കൂറ്റവും സംഘടനാസമർഥ്യവും നേതൃത്വവുമുള്ളവർക്കു മാത്രമേ ഈ രംഗത്ത് പിടിച്ചു നിൽക്കാനും വിജയിക്കുവാനും കഴിയുകയുള്ളു.
കരിയർ മാഗസിൻ പലനിലയിലും ശ്രദ്ധേയമായത് തന്നെ വലിയൊരു വിജയമാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അതും നല്ല നിലവാരം പുലർത്തിക്കൊണ്ടുതന്നെ. ഇതുകൊണ്ടു മാത്രം ശ്രീ. രാജൻ പി. തൊടിയൂർ തൻ്റെ കഴിവുകൾ വിജയകരമായി പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഓൺലൈൻ പ്രസിദ്ധീകരണത്തിനുള്ള സാധ്യതകൾ നിരവധിയാണ്.ലോകത്തെവിടെയുമുള്ള വായനക്കാരുടെ അടുത്ത് എത്താൻ കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. വിഞ്ജാനം വിരൽത്തുമ്പിൽ എന്നതാണല്ലോ ഇന്നത്തെ മുദ്രാവാക്യം. വായനക്കാരുടെ വിരൽത്തുമ്പിൽ വിഞ്ജാനം എത്തിക്കാനുള്ള ശ്രമം അഭിനന്ദനീയം തന്നെ. തുടർന്നും ഈ -കരിയർ മാഗസിൻ ( www.careermagazine.in ) കേരളത്തിലെ ഉദ്യോഗാർത്ഥികളായ ഏവർക്കും വിദഗ്ദ്ധമായ സേവനം നൽകുന്ന ഒരുത്തമ പ്രസിദ്ധീകരണമായി മുന്നോട്ടു പോയിക്കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഹൃദയപൂർവ്വമായ ആശംസകൾ.

 

Share: