റെസിഡെൻറ് ട്യൂട്ടർ നിയമനം

Share:

തൃശൂർ : ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചാലക്കുടി, വെറ്റിലപ്പാറ, വാഴച്ചാൽ, പീച്ചി, ചുവന്നമണ്ണ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റെസിഡെൻറ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ വേതനം: 12,000 രൂപ.

അപേക്ഷ, ജൂലൈ 18 ന് മുമ്പായി ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307 എന്ന വിലാസത്തിൽ അയക്കണം.

ഫോൺ: 0480 2706100.

Share: