റസിഡൻറ് ട്യൂട്ടര്‍ ഒഴിവ്

Share:

പാലക്കാട്:  ജൈനിമേട് (ആണ്‍), കണ്ണാടി (പെണ്‍) ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ റസിഡൻറ് ട്യൂട്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.

ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കുമാണ് അവസരം. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും.

താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2505005, 8547630118.

Share: