മാറ്റ്‌ലാബ് പരിശീലനം

Share:

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാറ്റ്‌ലാബ് പരിശീലനം നല്‍കുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്) പാസ്സായവര്‍/ പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍/ ബി.എസ്.സി (കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്) പാസ്സായവര്‍ക്കും പങ്കെടുക്കാം. പ്രായം 20നും 26 നും ഇടയില്‍ ആയിരിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.orgഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
താല്‍പര്യമുള്ളവര്‍ 30 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 27 ന് മുമ്പ് ലഭിക്കണം. അപേക്ഷ cybersritraining@gmail.com ലേക്കും അയക്കാം. ഫോണ്‍: 0471 2323949.

Share: