ബെല്ലില്‍ അപ്രന്‍റിസ് : 150 ഒഴിവുകൾ

Share:

ഭാരത്‌ ഇലക്ട്രോണിക്സ്‌ ലിമിറ്റഡിന്‍റെ ഗാസിയാബാദ് യൂണിറ്റില്‍ ഐ.ടി.ഐ. ട്രേഡ് അപ്രന്‍റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 11 ട്രേഡുകളിലായി 150 ഒഴിവുകളാണുള്ളത്.
കോപ്പ -65 , മെക്കാനിക് – 32 , ഫിറ്റർ -19 ടർണർ – 5 ,ഇലെക്ട്രിഷ്യൻ – 6 , മെഷീനിസ്ററ് – 5 , ഡ്രാഫ്റ്സ്മാൻ സിവിൽ – 2 , ഡ്രാഫ്റ്സ്മാൻ മെക്കാനിക്കൽ -6 , റെഫ്രിജറേഷൻ എയർ കണ്ടിഷനിംഗ് 3 , വെൽഡർ -3 , ഇ ലെക്ട്രോപ്ലേറ്റർ – 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത : അംഗീകൃത ഐ.സി.ഐ.കളില്‍നിന്നും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി. സ്കീമിലെ ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിങ് 2015,2016,2017 വര്‍ഷങ്ങളില്‍ പാസ്സായവർക്ക് അപേക്ഷിക്കാം.
പ്രായം : 2018 ഫെബ്രുവരി 28 – ന് 25 വയസ്സില്‍ താഴെ. എസ്.സി., എസ്.ടി.ക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് www.bel-india.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തിയതി മാർച്ച് 18

Share: