ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share:
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പന്ത്രണ്ടാം ക്ലാസാണ് യോഗ്യത.
വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന് ആറു മാസമാണ് കാലാവധി.  2019 ജനുവരി ആദ്യവാരം ക്ലാസുകൾ ആരംഭിക്കും.  സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി. ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും.  തപാലിൽ വേണ്ടവർ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.
Share: