ഹാൻറ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീർ ഒഴിവ്

Share:

കണ്ണൂർ : കേരള സംസ്ഥാന ഐ.ടി. മിഷൻറെ കീഴിൽ കണ്ണൂർ ജില്ലയിൽ ഇ-ജില്ലാ പദ്ധതിയിൽ ഹാൻറ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – ബിടെക് (ഐടി / കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്) / എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) എന്നീ വിദ്യഭ്യാസ യോഗ്യതയോട് കൂടി 1 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തി പരിചയം സിസ്റ്റം/ നെറ്റ് വർക്ക് എഞ്ചിനീയർ മേഖലയിൽ ഉണ്ടായിരിക്കണം അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ / കമ്പ്യൂട്ടർ / ഐടി) എന്നീ വിദ്യഭ്യാസ യോഗ്യതയോട് കൂടി 2 വർഷത്തെ പ്രസക്തമായ ഐടി പ്രവൃത്തി പരിചയം സിസ്റ്റം/ നെറ്റ് വർക്ക് എഞ്ചിനീയർ മേഖലയിൽ ഉണ്ടായിരിക്കണം.
ഇ-ഗവേണൻസ് പ്രോജക്ടുകളിലോ സർക്കാർ പ്രോജക്ടിലോ ഉള്ള പരിചയം .
പ്രായം: 30 വയസ്സ് വരെ.
അവസാന തീയ്യതി 26 മെയ്

വെബ്സൈറ്റ് : https://kannur.gov.in

Share: