അസിസ്റ്റന്റ് പ്രൊഫസര്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 27ന്

Share:

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 27ന് രാവിലെ 11 ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ബയോഡാറ്റയും സഹിതം എത്തണം.

നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 55,285 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കും.

Share: