സൈക്കോളജിസ്റ്റ് ഒഴിവ്

Share:

തിരുഃ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേക്ക് താല്കാലിക നിയമനത്തിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

സൈക്കോളജിയിൽ എം.എസ്.സി / എം.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

പ്രായപരിധി 30-45 വയസ്.

യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 11 രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. 0471- 2348666, keralasamakhya@gmail.com, www.keralasamakhya.org.

Share: