അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം: കൂടിക്കാഴ്ച 21 ന്

Share:

പാലക്കാട് :ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഫിസിക്സ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനത്തിനായി ആഗസ്റ്റ് 21 ന് കൂടിക്കാഴ്ച നടത്തും. എം.എസ്.സി ഫിസിക്സ്, നെറ്റ്/ജെ.ആര്‍.എഫ്/പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും തിരിച്ചറിയല്‍ രേഖകളും സഹിതം അന്നേദിവസം രാവിലെ 10 നകം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in  , 0466 2260565

Share: