എംബിഎ ഓൺലൈൻ ഇൻറർവ്യൂ

Share:

കണ്ണൂർ: സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയൻറെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ (കിക്മ) 2022-24 എംബിഎ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കണ്ണൂർ ചേനോളി ജംഗ്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ ഓൺലൈൻ ഇൻറെർവ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി മാറ്റ്/ കെ മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും ആഗസ്റ്റിലെ രണ്ടാംഘട്ട കെ മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം.

സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ് സി/ എസ് ടി/ ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം.

ഇന്റർവ്യൂ ലിങ്ക്: https://meet.google.com/ubm-gunu-feo

ഫോൺ: 8547618290, 9446335302. www.kicma.ac.in

Share: