എം.ബി.എ ബിരുദധാരികൾക്ക് അവസരം

Share:

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് എം.ബി.എ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

മൂന്ന് മാസത്തേക്കാണ് നിയമനം.

പ്രായം 25-40നും മദ്ധ്യേ.

അപേക്ഷ ഡിസംബർ 10നകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങൾക്കും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം.

ഫോൺ: 0471-2326756.

Tagsmba
Share: