എം.ബി.എ പ്രവേശനം

കോഴിക്കോട് :സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെൻ റി ല്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ അഡ്മിഷനുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ കോഴിക്കോട് തളിയിലെ ഇ.എം.എസ് മെമോറിയല്‍ കോഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ നടക്കും.
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെൻ റ് , ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്,
മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണം ഉണ്ട്. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 9447002106, 8547618290.




