എം.ബി.എ- അപേക്ഷ ക്ഷണിച്ചു

Share:

സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻറ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും കെ മാറ്റ്/സി മാറ്റ്/ക്യാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സർവ്വകലാശാലയുടേയും, എ.ഐ.സി.റ്റി.ഇ യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ ,ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി , എയർപോർട്ട് മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്.
വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെൻറ് അസിസ്റ്റൻസ് നൽകും. എസ് സി /എസ് ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org , 9446529467, 9847273135/ 0471-2327707

Share: