ഡെപ്യൂട്ടി ഡയറക്ടർ, കോ- ഓർഡിനേറ്റർ , ക്ലാർക്ക്  ഒഴിവുകൾ

Share:

ലൈഫ് മിഷനിൽ കോ- ഓർഡിനേറ്റർ 

തിരുഃ :ലൈഫ് മിഷൻ അന്യത്ര സേവന വ്യവസ്ഥയിൽ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിലുള്ള വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.നിശ്ചിത മാതൃകയിലുള്ള എൻ. ഓ. സി സഹിതമുള്ള അപേക്ഷ മേയ്‌ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിൽ സമർപ്പിക്കണം .ഫോൺ :0471 2449939,2335524

ഡെപ്യൂട്ടി ഡയറക്ടർ ഒഴിവ്

തിരുവനന്തപുരം സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് മെയ് 31 വരെ അപേക്ഷിക്കാം. ഡയറക്ടർ, സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി. ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2478193.

ഇ-മെയിൽ: culturedirectoratec@gmail.com  , keralaculture@kerala.gov.in

ക്ലാർക്ക്  നിയമനം

എറണാകുളം:   കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം.

ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ മെയ് 31 വരെ അപേക്ഷിക്കാം

Share: