മത്സ്യഫെഡ്: അഭിമുഖം

Share:

കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യാഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്രൊജക്റ്റ് ഓഫീസർ :
യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള എം എഫ് എസ് സി, ബി എഫ് എസ് സി, എം എസ് സി (അക്വാട്ടിക് ബയോളജി ), എം എസ് സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ), എം എസ് സി (അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി), എം എസ് സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിംഗ്), എം എസ് സി (സുവോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അക്കൗണ്ടൻറ് :
യോഗ്യത : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബി കോം ഡിഗ്രിയും അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള രണ്ട് വർഷത്തെ പ്രസ്തുത തസ്തികയിലെ പ്രവൃത്തി പരിചയവും.
താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിള ബേ ഫിഷറീസ് കോംപ്ലെക്സിലുള്ള മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11 മണിക്ക് നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ മാനേജർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0497 2731257

Share: