മത്സ്യഫെഡ് ട്രെയിനികളെ നിയമിക്കുന്നു

Share:

കണ്ണൂർ : മത്സ്യഫെഡ് ഔട്ട് ബോർഡ് മോട്ടോർ സർവീസ് സെൻററിലേക്ക് ട്രെയിനികളെ നിയമിക്കുന്നു.

മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഐ ടി ഐ, ഫിറ്റർ/ മെഷിനിസ്റ്റ് (വി എച്ച് എസ് ഇ അഭിലഷണീയം) യോഗ്യതയുള്ള യുവാക്കളെയാണ് പരിഗണിക്കുക.

സ്‌റ്റൈപ്പൻറോടെ ആറ് മാസത്തേക്കാണ് നിയമനം.

താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മത്സ്യഫെഡ് ഓഫീസിൽ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.

ഫോൺ: 0497 2731257.

Share: