എം.ബി.എ. സ്‌പോട്ട് പ്രവേശനം

Share:

ആലപ്പുഴ: സഹകരണ വകുപ്പിൻറെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന് (കേപ്പ്) കീഴിലുള്ള പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻറ് ആന്‍ഡ് ടെക്‌നോളജിയില്‍ 2022-24 വര്‍ഷത്തേക്കുള്ള ഫുള്‍ ടൈം എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് പ്രവേശനം നടത്തുന്നു.

ഒക്ടോബര്‍ 17-ന് രാവിലെ 10-നാണ് സ്‌പോട്ട് പ്രവേശനം.

ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍: 0477 2267602, 9746125234, 9847961842, 8301890068

Share: