അധ്യാപക ഒഴിവ്

Share:

എറണാകുളം : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മഹാരാജാസ് കോളേജിലെ ലേണർ സപ്പോർട്ട് സെൻററിലേയ്ക്ക് പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിഷയങ്ങൾ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബിക്, ഫിലോസഫി, സോഷ്യോളജി, ഹിസ്റ്ററി ഇക്കണോമിക്സ്, ബിബിഎ, ബികോം, അഫ്സൽ ഉലമ.

അപേക്ഷകളും റെസ്യൂമെയും maharajas@sgou.ac.in എന്ന വിലാസത്തിലേക്ക് നവംബർ 11 ന് മുൻപായി അയക്കേണ്ടതാണ്.

പ്രോഗ്രാമുകളുടെ മറ്റ് വിവരങ്ങൾക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.sgou.ac.in) സന്ദർശിക്കുക.

Share: