അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 1 രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ വാക് ഇൻ ഇൻറ്ർവ്യു നടത്തും.
ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ, പാൻ എന്നിവയുടെ ശരിപ്പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10ന് ഇൻറ്ർവ്യുവിന് ഹാജരാകണം.
ഫോൺ: 0497-2800167, www.gack.kerala.gov.in






