അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം

Share:

മലപ്പുറം : കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു.

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്അസല്‍ രേഖകകള്‍ സഹിതം താഴെ പറയുന്ന സമയ ക്രമത്തില്‍ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.

മെയ് 27 – ടൂറിസം (രാവിലെ 10 മുതല്‍ 11 വരെ), ഹോട്ടല്‍ മാനേജ്മെന്റ് (11 – 12), ഫ്രഞ്ച് (12 – 12.30), മെയ് 28- കമ്പ്യൂട്ടര്‍ സയന്‍സ് (10 – 11), സ്റ്റാറ്റിസ്റ്റിക്സ് (11 – 12), അറബിക് (2 – 3.30).
കൂടുതൽ വിവരങ്ങള്‍ക്ക്:  79072 66823.

Share: