ലക്ചറർ ഇൻ ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, ഡെമോൺസ്‌ട്രേറ്റർ
തിരുഃ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ ഫിസിക്‌സ്, ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ലക്ചറർ ഇൻ ഫിസിക്‌സ് – 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം). ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് – ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം, ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് – ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രിക്കൽ – നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം ഓഗസ്റ്റ് 18ന് രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 04862 297617, 8547005084, 9744157188.