ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്

211
0
Share:

സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എംഫില്‍, പി.എച്ച്..ഡി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സംസ്ഥാനത്തിനകത്തും പുറത്തുമുളള ഉയര്‍ന്ന നിലവാരമുളള ഗവേഷണ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല പ്രൊജക്ട്/ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പാണ് ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസവും എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസവും പി എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസവും കാലയളവിലേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.dcescholarship.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in  ല്‍ ലഭ്യമാണ്.

ഫോണ്‍ : 9446780308,9446096580,0471 2306580.

Share: