ഭൂവിനിയോഗ ബോര്‍ഡില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി പ്രൊജക്ട് ഫെല്ലോ (രണ്ട് ഒഴിവ്) തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

എക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സിലുളള ബിരുദാനന്തര ബിരുദവും, ഡേറ്റാ പ്രോസസ്സിങ്ങ് & റിപ്പോര്‍ട്ട് റൈറ്റിങ്ങിലുളള രണ്ടു വര്‍ഷ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബർ 16ന് രാവിലെ 10 ന് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ നടക്കും.

കരാര്‍ അടിസ്ഥാനത്തിലുളള നിയമനത്തിന് പ്രതിമാസം 21420 രൂപയാണ് വേതനം.

വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളും പകര്‍പ്പുകളും സഹിതം എത്തണം.

Share: