അധ്യാപക ഒഴിവ്

Share:

കാസർഗോഡ് : മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ 2023-2024 അദ്ധ്യയന വര്‍ഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്.

ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയര്‍ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പി,എച്ച്,ഡി, എം.ഫില്‍ അഭിലഷണീയം.

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി മെയ് 4 ന് വ്യാഴാഴ്ച്ച രാവിലെ 10ന് കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ എത്തണം.

ഫോണ്‍ 0467 2240911, 9447070714.

Share: