വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:

വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

താഴെ പറയുന്ന തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പി എസ് സി യുടെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in ൽ ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

അസാധാരണ ഗസറ്റ് തിയതി: 29 / 11 / 2017 അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : 03 / 01 / 2018


കാറ്റഗറി നമ്പര്‍: 519/2017

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II

ആരോഗ്യ വകുപ്പ് ഒന്നാം എന്‍.സി എ വിജ്ഞാപനം

ശമ്പളം: 22200 – 48 000 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ ഇടുക്കി, എല്‍.സി/എ.ഐ -01

നിയമന രീതി: നേരിട്ടുള്ള നിയമനം (എല്‍.സി/എ.ഐ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 18-44 (2.1.1973 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ജനറല്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം. അഥവാ തത്തുല്യം.

ടെക്നിക്കല്‍: കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ നല്‍കിയിട്ടുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (18 മാസം ദൈര്‍ഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം. അല്ലെങ്കില്‍

ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ആക്സിലറി നേഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ നല്‍കിയിട്ടുള്ള ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ രജിസ്ട്രേഷനുണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 520/2017

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II (ആരോഗ്യവകുപ്പ്)

രണ്ടാം എന്‍.സി എ വിജ്ഞാപനം

ശമ്പളം: 22200 – 48 000 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ തൃശ്ശൂ൪ ഹിന്ദു നാടാ൪ 1
നിയമന രീതി: നേരിട്ടുള്ള നിയമനം (ഹിന്ദു നാടാര്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

യോഗ്യതകള്‍: ജനറല്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം. അഥവാ തത്തുല്യം.ടെക്നിക്കല്‍: കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ നല്‍കിയിട്ടുള്ള ഓക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (18 മാസം ദൈര്‍ഘ്യമുള്ള പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം.അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഓക്സിലറി നേഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്) ഉണ്ടായിരിക്കണം. അല്ലെങ്കില്‍ കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ നല്‍കിയിട്ടുള്ള ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. കേരള നഴ്സസ് & മിഡ് വൈഫ്സ് കൌണ്‍സിൽ രജിസ്ട്രേഷനുണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 521/2017

ഫാര്‍മസിസ്റ്റ് ഗ്രേഡ് II

ആരോഗ്യം (ഒന്നാം എന്‍.സി എ വിജ്ഞാപനം)

ശമ്പളം: 22200 – 48000 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ ആലപ്പുഴ എസ്.ഐ യു സി നാടാര്‍-1

നിയമന രീതി: നേരിട്ടുള്ള നിയമനം (എസ്.ഐ.യു.സി നാടാര്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികളിൽ നിന്ന് മാത്രം)

പ്രായം: 18-39 (2.1.1978 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: പ്രീ ഡിഗ്രി/പ്ലസ്ടു/വി.എച്ച്.എസ്.ഇ

ഫാര്‍മസിയില്‍ ലഭിച്ചിട്ടുള്ള ഡിപ്ലോമ (ഡി.ഫാം)

കേരള സംസ്ഥാന ഫാര്‍മസി കൌണ്‍സിലിൽ നിന്നും ലഭിച്ചിട്ടുള്ള രജിസ്ട്രേഷ൯.

കാറ്റഗറി നമ്പര്‍: 522/2017 – 523/2017

പാര്‍ട്ട്‌ ടൈം ഹൈസ്കൂൾ അസിസ്റ്റന്‍റ് (ഉറുദു വിദ്യാഭ്യാസം)

രണ്ടാം എന്‍.സി എ. വിജ്ഞാപനം

ശമ്പളം: 19,000 -43, 600 രൂപ

ഒഴിവുകളുടെ എണ്ണം:

സമുദായം _ ജില്ലയുടെ പേര്.

522/17 പട്ടികജാതി മലപ്പുറം 2

523/17 ലാറ്റിന്‍ കാത്തോലിക്/

ആംഗ്ലോ ഇന്ത്യന്‍ ലാറ്റി൯ കാത്തലിക്/

ആംഗ്ലോ ഇന്ത്യന്‍ കോഴിക്കോട് 1

ജില്ലയുടെ പേര് _ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി _ കാറ്റഗറി നമ്പര്‍

കോഴിക്കോട് 18.2.2015 55/2011

മലപ്പുറം 28.11.2014 65/2011

നിയമന രീതി: നേരിട്ടുള്ള നിയമനം. (പട്ടികജാതി, ലാറ്റിന്‍ കാത്തോലിക്/ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികളിൽ നിന്ന് മാത്രം)

പ്രായം: 18-45 (2.1.72നും 1.1.99 നും ഇടയില്‍ ജനിച്ചവരായിരിക്കണം പട്ടിക ജാതിക്കാര്‍)

18-43 (2.1.74 നും 1.1.99 നും ഇടയിൽ ജനിച്ചവരായിരിക്കണം ലാറ്റി൯ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍)

യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു ഭാഷയിലുള്ള ബിരുദവും ബി.എഡ്. ബി.ടി./എല്‍.ടിയും ഉണ്ടായിരിക്കണം)

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലക നല്‍കിയതോ അംഗീകരിച്ചതോ ആയ പൌരസ്ത്യ ഭാഷ (ഉറുദു) പഠനത്തിലുള്ള ടൈറ്റില്‍ (പ്രസ്തുത ടൈറ്റില്‍ ബന്ധപ്പെട്ട ബിരുദത്തിന്‍റെ പാര്‍ട്ട്‌ -3 നു തുല്യമായി പ്രഖ്യാപിക്കപ്പെട്ട പക്ഷം) കൂടാതെ കേരളത്തിലെ പരീക്ഷ കമ്മീഷണര്‍ നല്‍കിയ ഭാഷാധ്യാപക പരിശീലന സര്‍ട്ടിഫിക്കറ്റ്.

കേരള സര്‍ക്കാർ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ച൪ എലിജിബിലിറ്റി ടെസ്റ്റ്‌ (കെ. ടെറ്റ്) പാസായിരിക്കണം. എക്സംപ്ഷ൯ ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സി.ടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/പി.എച്ച്.ഡി/എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്തികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കാറ്റഗറി നമ്പര്‍: 524/2017

പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, അറബിക്(എല്‍.പി.എസ്) വിദ്യാഭ്യാസം.

അഞ്ചാം എന്‍.സി എ വിജ്ഞാപനം

ശമ്പളം: 18000 – 41500 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

പട്ടികജാതി : തിരുവനന്തപുരം-1

പത്തനംതിട്ട -1, വയനാട് 2

(27.2.2010 തീയതിയിലെ ഗസറ്റിൽ കാറ്റഗറി നം: 48/2010 ആയും 14.10.2011ലെ ഗസറ്റില്‍ കാറ്റഗറി നമ്പര്‍: 348/11 ആയും 15.10.2013 ലെ ഗസറ്റിൽ കാറ്റഗറി നം: 383/13 ആയും 29.9.15 ലെ ഗസറ്റിൽ കാറ്റഗറി നമ്പ൪ 358/15 ആയും ചെയ്ത തസ്തികയുടെ പുന൪ വിജ്ഞാപനം)

ജില്ലയുടെ പേര് _ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി: _ കാറ്റഗറി നം:

തിരുവനന്തപുരം 29.1.2008 229/2005

പത്തനംതിട്ട 31.12.2007 229/2005

വയനാട് 31.12.2017 229/2005

നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടിക ജാതി, സംവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികളിൽ നിന്ന് മാത്രം) പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികളുടെ അപേക്ഷകളും സ്വീകരിക്കുന്നതാണ്.

പ്രായം: 18-45 വയസ് (2.1.1972 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകൾ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലെ ബിരുദം അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍

അല്ലെങ്കില്‍ കോഴിക്കോട് സര്‍വകലാശാലയിൽ നിന്നും പാര്‍ട്ട്‌ 3 അറബി (സ്പെഷ്യല്‍ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ ഡിഗ്രി.
അല്ലെങ്കില്‍ കേരളത്തിലെ ഹയ൪ സെക്കണ്ടറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പാര്‍ട്ട് 3 അറബിക് ഓപ്ഷണൽ കോഴ്സ് പാസായിരിക്കണം.
അല്ലെങ്കില്‍ കേരള ഗവര്‍മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഒന്നാം ഭാഷയായി പാര്‍ട്ട്‌ ഒന്നും പാര്‍ട്ട്‌ രണ്ടും അറബി എടുത്ത് പാസായിരിക്കണം.

അല്ലെങ്കില്‍ കേരളഗവണ്മെന്‍റ് പരീക്ഷ കമ്മീഷണ൪ നടത്തുന്ന എസ്.എസ്.എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത കൂടി ഉണ്ടായിരിക്കണം.

കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന അറബിക് മുന്‍ഷി (ഹയര്‍) പരീക്ഷ പാസായിരിക്കണം.

കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന അറബി (മുന്‍ഷി) ലോവര്‍ പരീക്ഷ പാസായിരിക്കണം.

കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന അറബി അധ്യാപക പരീക്ഷ പാസായിരിക്കണം.

കേരള സര്‍വകലാശാലയോ കോഴിക്കോട് സര്‍വകലാശാലയോ നടത്തുന്ന അറബി എ൯ട്രന്‍സ് പരീക്ഷ പാസായിരിക്കണം.

കേരള സര്‍ക്കാര്‍ ഈ തസ്തികക്കായി നടത്തുന്ന കെ ടെറ്റ് പാസായിരിക്കണം

എക്സംപ്ഷ൯: ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സി.ടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/പി.എച്ച്.ഡി/എം.എഡ്/യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാറ്റഗറി നമ്പർ: 525/2017 – 527/2017

പാര്‍ട്ട്‌ ടൈം ലാംഗ്വേജ് ജൂനിയ൪ ടീച്ച൪ (അറബിക്) (എല്‍.പി.എസ്.) വിദ്യാഭ്യാസം

ഒന്നാം എന്‍.സി എ വിജ്ഞാപനം

ശമ്പളം: 18,000-41500 രൂപ (പരിഷ്കരിച്ചത്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍

525/17 വിശ്വ കര്‍മ്മ 1

526/17 എസ്.ഐ.യു.സി നാടാര്‍ 1

527/17 ഒ.ബി.സി 1

നിയമന രീതി: നേരിട്ടുള്ള നിയമനം (വിശ്വ കര്‍മ്മ, എസ്.ഐ.യു.സി നാടാര്‍, ഒ.ബി.സി സമുദായങ്ങളില്‍ പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം)

പ്രായം: 18-43 (2.1.1974 നും 1.1.1999 നും ഇടയിൽ)

യോഗ്യതകൾ: കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബി ഭാഷയിലുള്ള ബിരുദം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകൾ നല്‍കിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൌരസ്ത്യ ഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റില്‍. അല്ലെങ്കില്‍ കോഴിക്കോട് സര്‍വകലാശാലയിൽ നിന്നും പാര്‍ട്ട് 3 അറബി (സ്പെഷ്യല്‍ ഓപ്ഷണല്‍) ആയി നേടിയിട്ടുള്ള പ്രീ ഡിഗ്രി. അല്ലെങ്കില്‍ കേരളത്തിലെ ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പാര്‍ട്ട്‌ 3 അറബിക് (ഓപ്ഷണല്‍) കോഴ്സ് പാസായിരിക്കണം.

അല്ലെങ്കില്‍, കേരള സര്‍ക്കാ൪ പരീക്ഷാ കമ്മീഷണ൪ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഒന്നാം ഭാഷയായി (ഫസ്റ്റ് ലാംഗ്വേജ്) പാര്‍ട്ട്‌ ഒന്നും പാര്‍ട്ട്‌ രണ്ടും അറബി എടുത്ത് പാസായിരിക്കണം.

അല്ലെങ്കില്‍ കേരള സര്‍ക്കാ൪ പരീക്ഷ കമ്മീഷണ൪ നടത്തുന്ന എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത കൂടി ഉണ്ടായിരിക്കണം.

കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന അറബി മുന്‍ഷി (ഹയര്‍) പരീക്ഷ പാസായിരിക്കണം.

കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന അറബി മുന്‍ഷി (ലോവര്‍) പരീക്ഷ പാസായിരിക്കണം.

കേരള ഗവണ്മെന്‍റ് പരീക്ഷാ കമ്മീഷണ൪ നടത്തുന്ന അറബി അധ്യാപക പരീക്ഷ പാസായിരിക്കണം.

കേരള സര്‍വകലാശാലയോ കോഴിക്കോട് സര്‍വകലാ ശാലയോ നടത്തുന്ന അറബി എന്‍ട്രന്‍സ്‌ പരീക്ഷ പാസായിരിക്കണം.

കേരള സര്‍ക്കാ൪ ഈ തസ്തികക്കായി നടത്തുന്ന കെ ടെറ്റ് പാസായിരിക്കണം

എക്സംപ്ഷ൯: ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ സി.ടെറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/പി.എച്ച്.ഡി/എം.എഡ്/യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാറ്റഗറി നമ്പര്‍: 528/2017

ഡ്രൈവര്‍ ഗ്രേഡ്-II (HDV)

വിവിധം(എന്‍.സി.സി, വിനോദ സഞ്ചാരം, എക്സൈസ്, പോലീസ്, സൈനിക ക്ഷേമം, ട്രാന്‍സ്പോര്‍ട്ട് ഒഴികെ)

ഒന്നാം എന്‍.സി എ വിജ്ഞാപനം

ശമ്പളം: 18000 – 41500 രൂപ(പരിഷ്കരിച്ചത്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (ജാതിയടിസ്ഥാനത്തില്‍)

കോട്ടയം-പട്ടികജാതി-1

നിയമന രീതി: നേരിട്ടുള്ള നിയമനം. (മുകളില്‍ പറഞ്ഞിട്ടുള്ള സംവരണ സമുദായത്തില്‍പ്പെട്ട വിഭാഗക്കാര്‍ക്ക് മാത്രം)

പ്രായം: 18-44 (2.1.1973 നും 1.1. 1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍:

ഏഴാം ക്ലാസ് അല്ലെങ്കില്‍ തേഡ്ഫോം പാസായിരിക്കണം.
ബാഡ്ജോടു കൂടിയ മൂന്നു വര്‍ഷത്തെ നിലവിലുള്ള സാധുവായ ഹെവി പാസഞ്ചര്‍ /ഗുഡ്സ് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
ഹെവി ഗുഡ്സ്/ഹെവി പാസഞ്ചര്‍ മോട്ടോ൪ വാഹനങ്ങൾ ഓടിക്കാനുള്ള കഴിവ്. ഇത് പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കേണ്ടതാണ്. (H ടെസ്റ്റ്‌ പാസായവരെ മാത്രമേ റോഡ്‌ ടെസ്റ്റിന് പരിഗണിക്കുകയുള്ളൂ.)
മെഡിക്കല്‍ ഫിറ്റ്നസ്ചെവി പൂര്‍ണ്ണമായ ശ്രവണ ശേഷി ഉണ്ടായിരിക്കണം.
കണ്ണ്‍

വലത് ഇടത്

ദൂരക്കാഴ്ച 6/6/ സ്നെല്ലന്‍ 6.6 സ്നെല്ല൯

സമീപക്കാഴ്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯

കളര്‍ വിഷ൯ സാധാരണമായിരിക്കണം

മാലക്കണ്ണ്‍. ഇല്ലാതിരിക്കണം

പേശികളും സന്ധികളും

തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാവുന്ന വയായിരിക്കണം.

ഞരമ്പ്‌ഘടന: പൂര്‍ണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകര്‍ച്ചവ്യാധികള്‍ യാതൊന്നും ഉണ്ടായിരിക്കരുത്.

മെഡിക്കല്‍ സര്ട്ടിഫിക്കട്ടിന്‍റെ മാതൃകക്കായി വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.in


കാറ്റഗറി നമ്പര്‍: 529/2017

ഡ്രൈവര്‍ ഗ്രേഡ് –II (HDV) (വിമുക്ത ഭടന്മാരില്‍ നിന്ന് മാത്രം)

എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പ് (മൂന്നാം എന്‍.സി എ വിജ്ഞാപനം)

ശമ്പളം: 18000 – 41500 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ എറണാകുളം പട്ടികജാതി 2

നിയമന രീതി: നേരിട്ടുള്ള നിയമനം (മുകളില്‍ കാണിച്ചിട്ടുള്ള സവരണ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്തികളിൽ നിന്ന് മാത്രം)

പ്രായം: 21-44 (പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികൾ 2.1.197 3 നും 1.1.1996 നും ഇടയില്‍ ജനിച്ചവരായിരിക്കണം)

യോഗ്യതകള്‍: മലയാളമോ തമിഴോ കന്നഡയോ എഴുതുവാനും വായിക്കുവാനുമുള്ള കഹ്സീവ്.

ഹെവി ഡ്യൂട്ടി വാഹനങ്ങളും മോട്ടോര്‍ വാഹനങ്ങളും ഓടിക്കുന്നതിന് അനുവദിച്ച് കൊണ്ട് നിലവിലുള്ള മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ (മിലിട്ടറിയോ സിവിലോ) ഓടിച്ചുള്ള മൂന്നു വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം. 16.1.1979 നു ശേഷം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ലൈസന്‍സില്‍ ഹെവി ഗുഡ്സ്, ഹെവി പാസഞ്ച൪ എന്നീ രണ്ടു തരാം വാഹങ്ങള്‍ ഓടിക്കുന്നതിനുള്ള എ൯ഡോഴ്സ്മെന്‍റ് ഉണ്ടായിരിക്കണം. ഇവയില്‍ ഒന്ന് മാത്രമുള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്‍റെ 47/78 എന്നാ ഭേതഗതി കാണുക.

ശാരീരിക യോഗ്യതകള്‍:

ചെവി: പൂര്‍ണ്ണമായും ശ്രവണശേഷി ഉണ്ടായിരിക്കണം.

കണ്ണ് വലത് ഇടത്

ദൂരക്കാഴ്ച 6/6 സ്നെല്ല൯ 6/6 സ്നെല്ല൯

സമീപക്കാഴ്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯

കളര്‍ വിഷന്‍: സധാരണമായിരിക്കണം, മാലക്കണ്ണ്‍: ഇല്ലാതിരിക്കണം

പേശികളും സന്ധികളും തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കവുന്നതായിരിക്കണം. ഞരമ്പ്‌ ഘടന : പൂര്‍ണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകര്‍ച്ച വ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.

കാറ്റഗറി നമ്പര്‍: 530/2017

ഡ്രൈവര്‍ ഗ്രേഡ് –II (HDV) (വിമുക്ത ഭടന്മാരില്‍ നിന്ന് മാത്രം)
എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പ് ഒന്നാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 18,000 – 41500 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (ജാതിയടിസ്ഥാനത്തിൽ) കൊല്ലം-മുസ്ലിം 1
നിയമന രീതി: നേരിട്ടുള്ള നിയമനം (മുകളില്‍ കാണിച്ചിട്ടുള്ള സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് മാത്രം
പ്രായം: 21-42 (2.1.1975 നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍:
മലയാളമോ തമിഴോ കന്നഡയോ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്.
ഹെവി ഡ്യൂട്ടി വാഹനങ്ങളും മോട്ടോ൪ സൈക്കിളും ഓടിക്കുന്നതിന് അനുവദിച്ച് കൊണ്ട് നിലവിലുള്ള മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ (മിലിട്ടറിയോ സിവിലോ) ഓടിച്ചുള്ള മൂന്നു വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം. 16.1.1979 നു ശേഷം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ലൈസന്‍സിൽ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചര്‍ എന്നീ രണ്ടു തരം വാഹങ്ങള്‍ ഓടിക്കുന്നതിനുള്ള എന്‍ഡോഴ്സ് മെന്‍റ് ഉണ്ടായിരിക്കണം. ഇവയില്‍ ഒന്ന് മാത്രം ഉള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിന്‍റെ 47/78 ഭേദഗതി കാണുക.
ശാരീരിക യോഗ്യതകള്‍:
ചെവി: പൂര്‍ണ്ണമായ ശ്രവണ ശേഷി ഉണ്ടായിരിക്കണം.
കണ്ണ്‍ വലത് ഇടത്
ദൂരക്കാഴ്ച 6/6 സ്നെല്ല൯ 6/6 സ്നെല്ല൯
സമീപക്കാഴ്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯
കളര്‍ വിഷന്‍: സാധാരണമായിരിക്കണം.
മാലക്കണ്ണ്‍: ഇല്ലാതിരിക്കണം
പേശികളും സന്ധികളും: തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാന്‍ കഴിയണം.
ഞരമ്പ്‌ ഘടന: പൂര്‍ണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകര്‍ച്ചവ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.
ഉദ്യോഗാര്‍ത്ഥികൾ വിമുക്തഭാടന്മാരോ ടെറിട്ടോറിയല്‍ ആര്‍മിയിൽ സേവനമനുഷ്ടിച്ചിട്ടുള്ളവരോ ആയിരിക്കണം. (അപേക്ഷകന്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്‍റെയും പെന്‍ഷ൯ പേമെന്‍റ് ഓര്‍ഡറിന്‍റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പൂര്‍ണ്ണമായ ശരിപ്പകര്‍പ്പുകൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.

കാറ്റഗറി നമ്പര്‍: 531/2017

ഡ്രൈവര്‍ ഗ്രേഡ് – II (HDV) (വിമുക്തഭാടന്മാരില്‍ നിന്ന് മാത്രം)
എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പ് രണ്ടാം എന്‍.സി എ വിജ്ഞാപനം
ശമ്പളം: 18,000-41500 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (ജാതിയടിസ്ഥാനത്തിൽ)
കോട്ടയം-മുസ്ലിം 1
നിയമന രീതി: നേരിട്ടുള്ള നിയാമനം (മുസ്ലിം സംവരണ സമുദായത്തില്‍പ്പെട്ട വിമുക്ത ഭാടന്മാരായ ഉദ്യോഗാര്‍ത്തികളിൽ നിന്ന് മാത്രം)
പ്രായം: 21-42 (2.1.197 നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: മലയാളമോ തമിഴോ കന്നഡയോ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്.
ഹെവി ഡ്യൂട്ടി വാഹനങ്ങളും മോട്ടോ൪ സൈക്കിളും ഓടിക്കുന്നതിന് അനുവദിച്ച് കൊണ്ട് നിലവിലുള്ള മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ (മിലിട്ടറിയോ സിവിലോ) ഓടിച്ചുള്ള മൂന്നു വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം. 16.1.1979 നു ശേഷം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ലൈസന്‍സിൽ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചര്‍ എന്നീ രണ്ടു തരം വാഹങ്ങള്‍ ഓടിക്കുന്നതിനുള്ള എന്‍ഡോഴ്സ് മെന്‍റ് ഉണ്ടായിരിക്കണം. ഇവയില്‍ ഒന്ന് മാത്രം ഉള്ള അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിന്‍റെ 47/78 ഭേദഗതി കാണുക.
ശാരീരിക യോഗ്യതകള്‍:
ചെവി: പൂര്‍ണ്ണമായ ശ്രവണ ശേഷി ഉണ്ടായിരിക്കണം.
കണ്ണ്‍ വലത് ഇടത്
ദൂരക്കാഴ്ച 6/6 സ്നെല്ല൯ 6/6 സ്നെല്ല൯
സമീപക്കാഴ്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯
കളര്‍ വിഷന്‍: സാധാരണമായിരിക്കണം.
മാലക്കണ്ണ്‍: ഇല്ലാതിരിക്കണം
പേശികളും സന്ധികളും: തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാന്‍ കഴിയണം.
ഞരമ്പ്‌ ഘടന: പൂര്‍ണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകര്‍ച്ചവ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്.ഉദ്യോഗാര്‍ത്ഥികൾ വിമുക്തഭടന്മാരോ ടെറിട്ടോറിയൽ ആര്‍മിയിൽ സേവനമനുഷ്ടിച്ചിട്ടുള്ളവരോ ആയിരിക്കണം. (അപേക്ഷകന്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്‍റെയും പെന്‍ഷ൯ പേമെന്‍റ് ഓര്‍ഡറിന്‍റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പൂര്‍ണ്ണമായ ശരിപ്പകര്‍പ്പുകൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.

കാറ്റഗറി നമ്പര്‍: 532/2017

ട്രാക്റ്റര്‍ ഡ്രൈവര്‍, കൃഷി (മൂന്നാം എന്‍.സി എ വിജ്ഞാപനം)
ശമ്പളം: 18000 – 41500 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (ജാതിയടിസ്ഥാനത്തില്‍ പട്ടികജാതി-കാസര്‍ഗോഡ്‌ 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം)
പ്രായം: 19-41 (2.1.1976 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍)
യോഗ്യതകള്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ലഭിച്ച അഗ്രിക്കള്‍ച്ചര്‍ & റൂറല്‍ എന്‍ജിനീയറിങ്ങിലുള്ള ഡിപ്ലോമ
മേല്‍പ്പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ താഴെപ്പറയുന്ന യോഗ്യത ഉള്ളവരെയും പരിഗണിക്കുന്നതാണ്.
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും താഴെപ്പറയുന്ന ഏതെങ്കിലും ട്രേഡില്‍ ലഭിച്ചിട്ടുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
മെക്കാനിക് (ട്രാക്ടര്‍)
മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍സ്)
മെക്കാനിക് (ഡീസല്‍)
ഫിറ്റര്‍
ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രായോഗിക പരിചയം. ഇത് ഐ.ടി ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. നേടിയതിനു ശേഷം ഉള്ളതായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുവായ ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍ : 533/2017

ഷോഫര്‍ ഗ്രേഡ് -II
വിനോദ സഞ്ചാര വകുപ്പ് (ഒന്നാം എന്‍.സി എ വിജ്ഞാപനം)
ശമ്പളം: 9190 – 15780 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍ (ജാതിയടിസ്ഥാനത്തില്‍) മുസ്ലിം-തിരുവനന്തപുരം – 1
നിയമന രീതി: നേരിട്ടുള്ള നിയമനം (മുസ്ലിം വിഭാഗക്കാര്‍ക്ക് മാത്രം)
പ്രായം: 18-39 (2.1.1978 നും 1.1.1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം)
യോഗ്യതകള്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
ലൈറ്റ് ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിനു അനുവദിച്ചുകൊണ്ടുള്ളതും കുറഞ്ഞത്‌ 3 വര്‍ഷമായി പ്രാബല്യത്തിലുള്ളതുമായ ലൈസന്‍സും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള കഴിവ് പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ (H ടെസ്റ്റും റോഡ്‌ ടെസ്റ്റും ഉള്‍പ്പെടെ )തെളിയിക്കേണ്ടതാണ്. H ടെസ്റ്റില്‍ പസകുന്നവരെ മാത്രമേ റോഡു ടെസ്റ്റില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
മെഡിക്കല്‍ ഫിറ്റ്നസ്
ശാരീരിക യോഗ്യതകള്‍:
ചെവി: പൂര്‍ണ്ണമായ ശ്രവണ ശേഷി ഉണ്ടായിരിക്കണം.
കണ്ണ്‍ വലത് ഇടത്
ദൂരക്കാഴ്ച 6/6 സ്നെല്ല൯ 6/6 സ്നെല്ല൯
സമീപക്കാഴ്ച 0.5 സ്നെല്ല൯ 0.5 സ്നെല്ല൯
കളര്‍ വിഷന്‍: സാധാരണമായിരിക്കണം.
മാലക്കണ്ണ്‍: ഇല്ലാതിരിക്കണം
പേശികളും സന്ധികളും: തളര്‍വാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസ രഹിതമായി ചലിപ്പിക്കാന്‍ കഴിയണം.
ഞരമ്പ്‌ ഘടന: പൂര്‍ണ്ണമായും സാധാരണ രീതിയിലുള്ളതായിരിക്കണം. പകര്‍ച്ചവ്യാധികൾ യാതൊന്നും ഉണ്ടായിരിക്കരുത്
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)


കാറ്റഗറി നമ്പര്‍: 534/2017

അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവര-പൊതു ജന സമ്പര്‍ക്കം)

ശമ്പളം: 27 800 – 59400 രൂപ

ഒഴിവുകളുടെ എണ്ണം: 8

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 19-39 (2.1.197 8 നും 1.1.1998 നും ഇടയില്‍ ജനിച്ചവരായിരിക്കണം)

യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബി.എ അല്ലെങ്കില്‍ ബി.എസ്.സി അല്ലെങ്കില്‍ ബി.കോം ബിരുദം. ഒരു സര്‍ക്കാ൪ പ്രസിദ്ധീകരണ സ്ഥാപനത്തില്‍ നിന്നും അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിലെ പ്രസിദ്ധീകരണ വകുപ്പില്‍ നിന്നും അല്ലെങ്കില്‍ ഒരു വര്‍ത്തമാന പത്രത്തിലെ അല്ലെങ്കില്‍ വാര്‍ത്താ ഏജന്‍സിയിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍നിന്നും ലഭിച്ചിട്ടുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. വാര്‍ത്താ ബുള്ളറ്റിനുകളും വാര്‍ത്താ പ്രസിദ്ധീകരണങ്ങളും തയ്യാറാക്കുന്നതിനുള്ള കഴിവ്. അഭിലഷണീയം: കല, സാഹിത്യം, സംസ്കാരം, ധന തത്വ ശാസ്ത്രം, രാഷ്ട്ര മീമാംസ ഇവയിലേതെങ്കിലും വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലോ മലയാളത്തിലോ കൃതികള്‍ പ്രസിദ്ധീകരിചിട്ടുണ്ടാവണം. അല്ലെങ്കില്‍ ഒരു ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം വര്‍ത്തമാന പത്രത്തില്‍ നിന്ന് എഡിറ്റോറിയല്‍ ജോലിയില്‍ ലഭിച്ചിട്ടുള്ള പരിചയം. ഉദ്യോഗാര്‍ത്ഥികൾ തൊഴില്‍പരിചയം തെളിയിക്കുന്നതിന് ഹാജരാക്കേണ്ട പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി വെബ് സൈറ്റിലെ വിജ്ഞാപനം കാണുക. www.kpsc.gov.com

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാന തലം)

കാറ്റഗറി നമ്പര്‍: 535/2017

അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് ഓഫീസര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്-പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം) ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്

ശമ്പളം: 45800 – 89000 രൂപ

ഒഴിവുകളുടെ എണ്ണം: 4

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 21-47 (2.1.1970 നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: മോഡേന്‍ മെഡിസിനില്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. (മെഡിക്കല്‍ കൌണ്‍സിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ട്രാവന്‍കൂ൪ കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം)


കാറ്റഗറി നമ്പര്‍: 536/2017

എംപ്ലോയ്മെന്‍റ് ഓഫീസര്‍(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്-പട്ടികജാതി/പട്ടികവര്‍ഗ്ഗം)

നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വീസ് (കേരളം)

ശമ്പളം: 36600 – 79200 രൂപ, ഒഴിവുകളുടെ എണ്ണം: 1

നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികാതി/പട്ടികവര്‍ഗ്ഗക്കാരിൽ നിന്ന് മാത്രം. സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്)

പ്രായം: 25-45 (2.1.1972നും 1.1.1992 നും ഇടയില്‍) യോഗ്യതകള്‍: ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും മന:ശാസ്ത്രത്തിലോ എജുക്കേഷനിലോ 50% മാര്‍ക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. വോക്കേഷണൽ ഗൈഡന്‍സിലുള്ള സ്പെഷ്യലൈസേഷന്‍ അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയം. സര്‍ക്കാ൪/അര്‍ദ്ധ സര്‍ക്കാ൪ /സര്‍ക്കാ൪ അംഗീകരിച്ചതോ അംഗീകൃത സര്‍ക്കാ൪ സ്ഥാപനം എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് 5 വര്‍ഷത്തിൽ കുറയാതെ ജോലി നോക്കുകയും അതില്‍ 3 വര്‍ഷം supervisory capacity ആയിട്ടുള്ളതും എജുക്കേഷനിലോ വോക്കേഷനൽ ഗൈഡന്‍സ് വര്‍ക്കിലോ ഉള്ള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. (പ്രവൃത്തി പരിചയം, അക്കാദമിക് യോഗ്യതക്ക്‌ ശേഷം നേടിയതായിരിക്കണം)

കാറ്റഗറി നമ്പര്‍: 537/2017

ഒഫ്ത്താല്‍മിക് അസിസ്റ്റന്‍റ് ഗ്രേഡ് II

(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്-പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാരിൽനിന്ന് മാത്രം)

മെഡിക്കൽ വിദ്യാഭ്യാസം

ശമ്പളം: 11620 – 20240 രൂപ ഒഴിവുകളുടെ എണ്ണം: 7

നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടികജാതി/പട്ടിക വര്‍ഗ്ഗം)

പ്രായം: 18-41 (2.1.1976നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ ഐച്ഛിക വിഷയമായി എടുത്ത് പ്രീ ഡിഗ്രി പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നടത്തപ്പെടുന്ന 2 വര്‍ഷത്തെ ഒഫ്ത്താല്‍മിക് അസിസ്റ്റന്‍റ് കോഴ്സില്‍ ലഭിച്ചിട്ടുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പര്‍: 538/2017

സിസ്റ്റം അനലിസ്റ്റ് (സ്പെഷ്യല്‍ റിക്രൂട്ട് മെന്‍റ്-പട്ടിക വര്‍ഗ്ഗം മാത്രം)

കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷ൯ ലിമിറ്റഡ്)

ശമ്പളം: 4370 – 12400 രൂപ

നിയമന രീതി: നേരിട്ടുള്ള നിയമനം (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടിക വര്‍ഗ്ഗം മാത്രം)

പ്രായം: 18-41 (2.1.1976 നും 1.1.1999 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം. (എം.സി.എ)

അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയിൽ നിന്നുള്ള തത്തുല്യമായ യോഗ്യത.

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാ തലം)

കാറ്റഗറി നമ്പര്‍: 539/2017

കോണ്‍ഫിഡ൯ഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് II

(പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം)

വിവിധ വകുപ്പുകള്‍

ശമ്പളം: 20000 – 45800 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍-ആലപ്പുഴ – 1 (പട്ടികജാതി/പട്ടികവര്‍ഗ്ഗം)

നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്)

പ്രായം: 18- 41 (2.1.1976നും 1.1.1999 നും ഇടയില്‍ ജനിച്ചവരായിരിക്കണം)

യോഗ്യതകള്‍: പ്ലസ്ടു പാസായിരിക്കണം.

അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിങ്ങിലുമുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. (2002 ജനുവരി മാസത്തിനു മുന്പ് ടൈപ് റൈറ്റിംഗ് കെ.ജി.ടി.ഇ പരീക്ഷ പാസായിട്ടുള്ള ഉദ്യോഗാര്‍ത്ഥികല്‍ കമ്പ്യൂറ്റ൪ വേഡ് പ്രോസസിംഗ് അല്ലെങ്കില്‍ തത്തുല്യമായ സ൪ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാ൪ വകുപ്പുകളോ എജ൯സികളോ സോസൈറ്റികളോ സര്‍വകലാശാലകളോ കമ്പ്യൂട്ട൪ വേഡ് പ്രോസസിങ്ങില്‍ നടത്തുന്ന മൂന്നു മാസത്തില്‍ കുറയാത്ത കാലാവധി ഉള്ള കോഴ്സിനെ തുടര്‍ന്ന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൾ മാത്രമേ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ്ങിനു യോഗ്യതയായി പരിഗണിക്കുകയുള്ളൂ.

മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കില്‍ തത്തുല്യം.

ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡ്‌ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

മലയാളം ഷോര്‍ട്ട് ഹാന്‍ഡ്‌ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കില്‍ തത്തുല്യം. (G.O (Ms)No.21/2011/P&ARD dated 1.7.2011). ടൈപ്പ് റൈറ്റിങ്ങിനു ഇന്‍സ്റ്റിറ്റ്യൂട്ടി ൽ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കട്ടുകളും ഐ.എം.സി സര്‍ട്ടിഫിക്കറ്റുകളും സ്വീകാര്യമല്ല.


കാറ്റഗറി നമ്പര്‍: 540/2017

അറ്റണ്ട൪ ഗ്രേഡ് –II

(സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്-പട്ടികവര്‍ഗ്ഗം മാത്രം)

ഹോമിയോപ്പതി

ശമ്പളം: 17000 -37500 രൂപ

ഒഴിവുകളുടെ എണ്ണം: ജില്ലാതലം: വയനാട്-1, പാലക്കാട്-1, ഇടുക്കി-1, എറണാകുളം-1

നിയമന രീതി: നേരിട്ടുള്ള നിയമനം. (സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പട്ടികവര്‍ഗ്ഗം മാത്രം)

പ്രായം: 18-41 (2.1.1976നും 1.1.99 നും ഇടയില്‍ ജനിച്ചവര്‍)

യോഗ്യതകള്‍: എസ്.എസ്.എല്‍.സിയോ തത്തുല്യമോ

ഗവണ്മെന്‍റ് ഹോമിയോ ആശുപത്രികളില്‍ നിന്നോ ‘A’ ക്ലാസ് രജിസ്ട്ടേഡ് പ്രാക്ട്ടീഷണ ൪മാര്‍ നടത്തുന്ന ഡിസ്പെന്‍സറികളിൽ നിന്നോ ലഭിച്ച ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്തോ തയ്യാറാക്കിയോ ആയ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകക്കായി വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

Share: