കരിയർ മാഗസിൻ ‘മൂക്’ ( MOOC – Massive Open Online Course ) സൗകര്യമൊരുക്കുന്നു

Share:

രിയർ മാഗസിൻ വിദേശ സർവ്വകലാ ശാലകളുമായി ചേർന്ന് ലോകനിലവാരത്തിലുള്ള കോഴ്‌സുകൾ പഠിക്കുവാൻ അവസരം ഒരുക്കുന്നു.

മാസ്സിവ്  ഓപ്പൺ ഓൺലൈൻ കോഴ്​സുകളാണ്​ മൂക് ( MOOC – Massive Open Online Courses )​.

വിദൂരവിദ്യാഭ്യാസകോഴ്​സുകൾ പുതിയ സാങ്കേതിക സാദ്ധ്യതകൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടും രീതിയിൽ നൽകുന്നതാണ് മൂക് (Massive Open Online Courses ) ആഗോളനിലവാരത്തിലുള്ള പഠനം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഇഷ്​ടമുള്ളതെന്തും ഇഷ്​ടത്തിന്​ പഠിക്കാം. ഇൻറർനെറ്റ്​ വഴി ആർക്കും മൂകിൻറെ ഭാഗമാകാം. പരമ്പരാഗത വിദൂരപഠനസ​ങ്കേതങ്ങൾക്കൊപ്പം നൂതനസ​ങ്കതങ്ങൾ കൂടി കൂട്ടിച്ചേർത്താണ്​ മൂകി​​​ൻറെ  ക്ലാസുകൾ.
ഇഷ്​ടമുള്ള വിഷയത്തിൽ മികച്ച സർവകലാശാലയുടെ കോഴ്​സ്​ പഠിക്കാനാകും എന്നതാകും ഇതിൻറെ പ്രത്യേകത.. വിവിധ സർവകലാശാലകളുടെ സഹായത്തോടെ ആയിരക്കണക്കിന്​ ‘മൂകു’കളാണുള്ളത്​ ഇന്ന്​. വീഡിയോ ട്യൂ​ട്ടോ റിയലുകളിലൂടെയും ആക്​റ്റിവിറ്റികളിലൂടെയും ചർച്ചകളിലൂടെയും ലോകത്തെമ്പാടുമുള്ള നിരവധി പേർക്ക്​ ഒരുമിച്ച്​ പഠിക്കാനാകും.
153 രാജ്യങ്ങളിൽനിന്നായി അഞ്ചുലക്ഷം പേർ പഠിക്കുന്ന ​ ബ്രിട്ടീഷ്​ കൗൺസിലി​​​െൻറ അണ്ടർസ്​റ്റാൻറിങ്​ ​ഐ .ഇ.എൽ.ടി.എസ്​ കോഴ്​സ്​ ലോകത്തെ വൻ ‘മൂകു’കളിലൊന്നായി കരുതപ്പെടുന്നു. പഠിതാക്കളുടെ വിദ്യാഭ്യാസയോഗ്യതയോ പ്രവൃത്തിപരിചയമോ കണക്കാക്കാതെ ആർക്കും ഇഷ്​ടമുള്ള കോഴ്​സ്​ പഠിക്കാൻ അവസരം നൽകുന്നു മൂക്​.
ഡിജിറ്റൽ കാലത്തിനുമുമ്പ്​ വിദൂരപഠനത്തിന്​ പരിമിതികളേറെയായിരുന്നു. റേഡിയോയുടെയും ടെലിവിഷ​​​ൻറെ യും കടന്നുവരവ്​ വിദൂരപഠനത്തിന്​ സാധ്യതകൾ തുറന്നുതന്നു. 21ാം നൂറ്റാണ്ടി​​ൻറെ തുടക്കത്തോടെ ഒാൺലൈൻ പഠനത്തി​ന്​ തുടക്കമായി. മൂകിനും വഴിതുറന്നു. 2006-ലാണ്​ മൂക്​ വരുന്നത്​. 2012ആയപ്പോഴേക്കും അത്​ വ്യാപകമായ ഒരു പഠനസങ്കേ തമായി വളർന്നു. ഒാപൻ എജുക്കേഷനൽ റിസോഴ്​സസ്​ എന്ന ആശയത്തിലൂടെയാണ് മൂകി​​​െൻറ വരവ്​. 2008ൽ പ്രിൻസ്​ എഡ്വാർഡ്​ ഐ ലൻറ്​ യൂനിവേഴ്​സിറ്റിയിലെ ഡേവ്​ കോർമിയറാണ്​ ‘മൂക്’​ എന്ന വാക്ക്​ ആദ്യമായി ഉപയോഗിക്കുന്നത്​. ഇന്ന്​ ആയിരക്കണക്കിന്​ കോഴ്​സുകളും ദശലക്ഷക്കണക്കിന്​ വിദ്യാർഥികളും ചേർന്ന ഒരു സംരംഭമായി മൂക്​ വളർന്നു. സൗജന്യമായതോ അല്ലെങ്കിൽ ചിലവ്​ കുറഞ്ഞതോ ആയ പഠനത്തിലൂടെ വിദ്യ ആർക്കും എവിടെനിന്നും ആർജിക്കാമെന്നാക്കി. ഒരു കമ്പ്യൂട്ടറും ഇൻറർനെറ്റ്​ കണക്ഷനുമുണ്ടെങ്കിൽ എന്തും ഏതും ആർക്കും എവിടെയും പഠിക്കാമെന്നത്​ വിദ്യാഭ്യാസരംഗത്ത്​ വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്​.
മികച്ച സർവകലാശാലകളുടെ സഹകരണത്തോടെയാണ്​ മൂകിൽ വ്യത്യസ്​ത കോഴ്​സുകൾ ലഭ്യമാകുന്നത്​. Coursera, edX, Udacity തുടങ്ങിയ സംഘാടകരുടെ (“organizers” ) സഹായത്തോടെ സർവകലാശാലകൾ മൂകുകൾ ലഭ്യമാക്കുന്നു. ഒാരോ രംഗത്തെയും പ്രമുഖർ ലളിതമായി വിവരങ്ങൾ പകർന്നുനൽകുന്നു. പഠിതാക്കൾ വീട്ടിലിരുന്ന്​ പഠിച്ചാൽ മതി. എണ്ണമറ്റ വിദ്യാർഥികളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം ​ മൂകിൽ ലഭിക്കും.​ മൂക്​ തുറന്നുവെക്കുന്ന അനന്ത സാധ്യതകൾ നമ്മുടെ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനായാണ് കരിയർ മാഗസിൻ ഇത്തരമൊരു സംരംഭത്തിൽ ഏർപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: info@careermag.in എന്ന ഇ മെയിലിൽ ബന്ധപ്പെടുക

Share: