ആർട്ടിസാൻസ് ഡേറ്റ ബാങ്ക്: പുതിയ സാദ്ധ്യതകൾ തുറന്നുതരും മന്ത്രി ഇ പി ജയരാജൻ

Share:

ലോകമെമ്പാടും അംഗീകരിക്കപ്പെട്ട അതിവിദഗ്ദ്ധരാണ് കേരളത്തിലെ ആർട്ടിസാൻസ് സമൂഹമെന്നും അവരെ സംരക്ഷിക്കുന്നതിനും അവരുടെ നൂതന പദ്ധതികളെ പിന്തുണക്കുന്നതിനും വേണ്ടി കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ തയ്യാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് പുതിയ സാദ്ധ്യതകൾ അവർക്കുമുന്നിൽ തുറന്നുവെക്കുമെന്നും വ്യവസായ- വാണിജ്യ-കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു. അതിനുവേണ്ടി ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ (കാഡ്‌കോ) നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സർക്കാർ പരിപൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെൻറ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലേബര്‍ ഡാറ്റാ ബാങ്കിൻറെ രജിസ്ട്രേഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പരമ്പരാഗത ആര്‍ട്ടിസാന്‍മാരുടെ സമഗ്ര വിവരശേഖരണം നടത്തുന്നതിനും കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതികളിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ കണ്ടെത്തി സര്‍ക്കാര്‍ പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമായാണ് ലേബര്‍ ഡേറ്റാ ബാങ്ക് തയാറാക്കുന്നത്. ആർട്ടിസാൻസ് സമൂഹം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിലെ മുഴുവന്‍ ആര്‍ട്ടിസാനുകളെയും കണ്ടെത്തി രജിസ്റ്റര്‍ ചെയ്യും. കാഡ്കോ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം അവരില്‍ എത്തുന്നതിനും പരമ്പരാഗത തൊഴിലാളികള്‍ നേരിടുന്ന തൊഴിലില്ലായ്മക്കും അവഗണനക്കും ശാശ്വത പരിഹാരം കണ്ടെത്തുനുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനും ഇതുവഴി സാധിക്കും. പത്തു ലക്ഷത്തോളം ആര്‍ട്ടിസാന്‍മാരുടെ രജിസ്ട്രേഷന്‍ ആണ് പ്രാരംഭ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.

സ്വര്‍ണ്ണ നിയന്ത്രണ ചട്ടംമൂലം തൊഴില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണപണിക്കാര്‍, യന്ത്രവല്‍ക്കരണത്തോടെ തൊഴില്‍ നഷ്ടപ്പെട്ട ഇരുമ്പ് പണിക്കാര്‍ തുടങ്ങി പരമ്പരാഗത ആര്‍ട്ടിസാന്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കാനും ഡാറ്റാ ബാങ്ക് വഴിതുറക്കും.

കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ ജോലി ചെയ്തുവരുന്ന മരുപ്പണി, ഇരുമ്പുപണി, സ്വര്‍ണ്ണപ്പണി, കല്‍പ്പണി, ചെമ്പുപാത്ര നിര്‍മ്മാണം, ഓട്ടുപാത്ര നിര്‍മ്മാണം, മണ്‍പാത്രവേല, കരകൗശലം, തയ്യല്‍, തച്ചുശാസ്ത്രം, ക്ഷേത്ര രൂപകല്പന, ക്ഷേത്രകൊത്തുപണി, ശില്‍പ്പ നിര്‍മ്മാണം എന്നീ തൊഴിലുകളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, നിലവിലെ കാഡ്കോ പ്രോജക്ടുകളിലെ വിവിധ ട്രേഡുകളായ പ്ലാംബിംഗ്, ഇല്ക്ട്രീഷ്യന്‍ പെയിന്റിംഗ്, ടൈല്‍ വര്‍ക്ക്, ഇന്റരീയര്‍ ഡെക്കറേഷന്‍, ഐടി തുടങ്ങിയവയില്‍ ഏര്‍പ്പെട്ട് തൊഴില്‍ ചെയ്തു വരുന്നവരുടെയും സംരംഭകരുടെയും വിവരശേഖരണമാണ് ആര്‍ട്ടിസാന്‍സ് ലേബര്‍ ഡേറ്റാ ബാങ്ക്.

സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ബാക്ക് വേര്‍ഡ് ക്ലാസ്സ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (NBCFDC) ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളിലേക്കുള്ള സംരംഭകരെ കണ്ടെത്തുവാനും “ആര്‍ട്ടിസാന്‍ ലേബര്‍ ഡേറ്റാ ബാങ്ക്’ സഹയാകമാകും.

തിരുവനന്തപുരം കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി കെ പ്രശാന്ത് എം എൽ എ ആദ്ധ്യക്ഷ്യം വഹിച്ചു. കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ലേബര്‍ ഡാറ്റാ ബാങ്കിൻറെ സാധ്യതകളെക്കുറിച്ചു വിശദീകരിച്ചു. കാഡ്‌കോ ഏർപ്പെടുത്തിയ വിദ്യാഭ്യാസ ഉപഹാരം, കൺസോർഷ്യം അവാർഡ് , ആർട്ടിസാൻ അവാർഡ്, സംരംഭക അവാർഡ് എന്നിവ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ വിതരണം ചെയ്തു.
തിരുവനന്തപുരം മേയർ കെ ശ്രീകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു, കൗൺസിലർ പാളയം രാജൻ , കാഡ്‌കോ ഡ യറക്ടർമാരായ എ രാജൻ , വി ബി മോഹൻ , വി എസ് ഗോപാലകൃഷ്ണൻ, കെ ശിവശങ്കരൻ, ആർ കെ ശശിധരൻപിള്ള , മാനേജിങ് ഡയറക്ടർ കെ ജി അജിത് കുമാർ , കോ ഓർഡിനേറ്റർ രാജൻ പി തൊടിയൂർ എന്നിവർ സംസാരിച്ചു.

Tagskadco
Share: