എങ്ങനെ സമ്പന്നനാകാം ; എളുപ്പത്തിൽ

Share:

സാങ്കേതിക വിദ്യ ഓരോ ദിവസവും പുരോഗതിയിലേക്ക് കുതിക്കുകയാണ്. തൊഴില്‍ നേടിയെടുക്കാനും പിടിച്ചു നില്‍ക്കാനും ഒരുപാട് കാര്യങ്ങള്‍ നാം ശീലിക്കേണ്ടതായുണ്ട്. 50 വര്‍ഷത്തെ പ്രയത്നഫലമായി തയ്യാറാക്കിയ ‘തെളിയിക്കപ്പെട്ട 1000വിജയമാര്‍ഗ്ഗങ്ങള്‍’, തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, മാനവരാശിക്കാകെയും പ്രയോജനം ചെയ്യും എന്നാണെന്റെ വിശ്വാസവും അനുഭവവും.”

‘വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നതിലൂടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ കഴിയും എന്ന് ഞാന്‍ തറപ്പിച്ച് പറയുന്നത് അനുഭവങ്ങളുടെ പിന്‍ ബലത്തോടെയാണ്.
45 ഡോളര്‍ ശമ്പളം വാങ്ങിയിരുന്ന ഓഫീസ് ബോയിയില്‍ നിന്നും അമേരിക്കയിലെ ഒരു ശതമാനം വരുന്ന കൊടീശ്വരന്മാരിലേക്കുള്ള വളര്‍ച്ചയുടെ പിന്നില്‍ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളാണുള്ളത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള ഞാന്‍ സ്വയം പഠിച്ചു. എഴുത്തുകാരനായി, പ്രസംഗകനായി, വൈറ്റ് ഹൗസ് കോണ്‍ഫറന്‍സ് (on improving United States Industrial Productivity) അംഗമായി, യുദ്ധാനന്തര പ്ലാനിംഗ് കമ്മീഷൻറെ ചെയര്‍മാനായി, എട്ട് കോര്‍പ്പറേഷനുകളുടെ പ്രസിഡണ്ടായി, 102 കോര്‍പ്പറേഷനുകളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായി, ലോകമെമ്പാടുമുള്ളവര്‍ക്ക് വിജയമാര്‍ഗ്ഗാങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ‘സക്സസ് ഫൗണ്ടേഷന്‍’ സ്ഥാപിച്ചു.

നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും സാധിതമാകും. ആദ്യമാദ്യം എളുപ്പത്തില്‍ നേടാന്‍ കഴിയുന്നതെന്ന് വിശ്വാസമുള്ള ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുക. ഉന്നതമായി ചിന്തിക്കുക. 1000 വിജയമാര്‍ഗ്ഗങ്ങളിലൂടെ ‘കഴിയും’ എന്ന് വിശ്വസിക്കുന്നതെന്തും നിങ്ങള്‍ക്ക് നേടിയെടുക്കാം.”

‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങ’ളിൽ കബളിപ്പിക്കലിൻറെ പ്രശ്നങ്ങളൊന്നും തന്നെയില്ല. അസാധാരണയായി നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രായോഗിക ബുദ്ധി ഉപയോഗിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. ലളിതമായ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍. എങ്ങനെ നേടിയെടുക്കാം എന്ന് പഠിക്കുന്നിടത്തുനിന്നും വിജയം ആരംഭിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ആകാശത്തുനിന്ന് പൊട്ടി വീഴുകയില്ല. അത് നേടിയെടുക്കാന്‍ തീര്‍ച്ചയായും പരിശ്രമം ആവശ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായതെല്ലാം മന്ത്രശക്തിയാലെന്നവണ്ണം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു എന്നുവരില്ല. അത് നിങ്ങള്‍ക്ക് അര്‍ഹിക്കുന്നവയാണെന്ന് തെളിയിക്കണം. Law of cause and effect തന്നെയാണ് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളും വ്യക്തമാക്കുന്നത്. വ്യക്തമായ വിജയമാര്‍ഗ്ഗങ്ങള്‍ അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല. വിജയം നേടിയെടുക്കുക രഹസ്യമല്ല. എങ്ങനെ എന്ന് പഠിക്കുക. അത് ചെയ്യുക. ആഗ്രഹിക്കുന്നത് എങ്ങനെ നേടാം എന്ന് പഠിപ്പിക്കുന്ന വിജയമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ഒരാള്‍ക്ക് ഉന്നതമായ വിജയം നേടിയെടുക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. എങ്ങനെ എന്ന് പഠിക്കുക. അതില്ലാതെ ഒന്നും നേടിയെടുക്കാനാവില്ല. 90 ശതമാനം ജനങ്ങളും പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലാതെ കഴിയുന്നത് എന്തു കൊണ്ടാണ്? അവര്‍ക്ക് വിജയമാര്‍ഗ്ഗങ്ങള്‍ അറിയില്ല. എങ്ങനെ നേടിയെടുക്കാം എന്നും. അതുകൊണ്ട് അവര്‍ക്ക് ഉയരാന്‍ കഴിയുന്നില്ല. ആവശ്യങ്ങള്‍പോലും സാധിക്കാന്‍ ബുദ്ധിമുട്ടുന്നു.”

“നിങ്ങള്‍ക്ക് ആയിരം വിജയമാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കാന്‍ 40 വര്‍ഷങ്ങള്‍ ഗവേഷണങ്ങള്‍ നടത്തി ചെലവാക്കേണ്ടതില്ല. അതിന് വേണ്ടി 40 വര്‍ഷങ്ങള്‍ ഞാന്‍ ചെലവഴിച്ചു കഴിഞ്ഞു. ലളിതമായ ഭാഷയില്‍ അതൊക്കെ അടുക്കും ചിട്ടയോടുംകൂടി പകര്‍ത്തിവെയ്ക്കുവാന്‍ പത്തു വര്‍ഷവും വിനിയോഗിക്കേണ്ടതില്ല. അതും ഞാന്‍ ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ, മഹാന്മാരായ, വിജയികളായ വ്യക്തികളുടെ ആശയങ്ങളും ചിന്തകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബുദ്ധിശക്തിയും ‘ആയിരം വിജയമാര്‍ഗ്ഗങ്ങള്‍’ നിങ്ങള്‍ക്ക് പകര്‍ന്നുതരും. അവരുടെ ആശയങ്ങള്‍, നിങ്ങളുടെ ആശയങ്ങളായിമാറും. അവരുടെ വിജയമാര്‍ഗ്ഗങ്ങള്‍, നിങ്ങളുടെ വിജയമാര്‍ഗ്ഗങ്ങളും. നിങ്ങള്‍ക്ക് പ്രശ്ന പരിഹാരത്തിനുള്ള ഒറ്റമൂലിയായി ഇത് മാറും.

ധനം ആവശ്യമുണ്ടോ? കോടീശ്വരന്‍മാര്‍ പ്രയോഗിച്ചധന സമ്പാദനരീതി നിങ്ങളെയും സമ്പന്നരാക്കും. ധനം നേടിയിട്ടില്ലാത്തവര്‍ പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഒരിക്കലും പിന്തുടരുത്. കോടീശ്വരന്മാരില്‍ നിന്നും അത് പഠിക്കുക. ആത്മബലം നേടിയെടുക്കണമെന്നുണ്ടോ? “പ്രവര്‍ത്തിക്കുക, ശക്തി താനേ കൈവരും” എന്ന് പഠിപ്പിച്ച എമേഴ്സണില്‍ നിന്നും ഡോ. വില്ല്യംജയിംസില്‍ നിന്നും എങ്ങനെ ആത്മബലം നേടാം എന്ന് പഠിക്കുക. നിങ്ങള്‍ ദുഃഖിതനും നിരാശ ബാധിച്ചവനുമാണെങ്കില്‍ ‘ഇരുളില്‍ മാത്രമേ നക്ഷത്രങ്ങള്‍ തെളിയു’ എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഡോ. വില്ല്യംജയിംസ് എല്ലാം നിങ്ങള്‍ക്ക് പറഞ്ഞു തരും. എല്ലാ ദുഃഖങ്ങളും നിരാശയും അകറ്റാനുള്ള വഴികള്‍ മനസ്സിലാകുമ്പോള്‍ ശക്തിയും ധൈര്യവും തനേ കൈവരും. ഭൂതകാലങ്ങളുടെ വാതായനങ്ങള്‍ അടച്ചിടുവാന്‍ നിങ്ങള്‍ പഠിക്കും. ഒരു പുതിയ വാതില്‍, ശാന്തവും സുരക്ഷിതവുമായ ജീവിതത്തിലേക്കുള്ള കവാടം തുറന്നുവെയ്ക്കപ്പെടും. തലമുറകള്‍ക്കായുള്ള സമ്പത്ത്, ജീവിതകാലം നീണ്ടുനില്‍ക്കുന്ന പ്രസിദ്ധി, നിങ്ങളെ അംഗീകരിക്കുന്ന സുഹൃത്തുക്കള്‍, നിലവിലുള്ള ജോലിയില്‍ ഉയര്‍ച്ച, അല്ലെങ്കില്‍ മെച്ചപ്പെട്ട പുതിയ ജോലി, ഒക്കെയും നേടിയെടുക്കാന്‍ ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ സഹായിക്കും.”

‘ശരാശരിയുടെ നിയമം’ വിജയം ഉറപ്പു നല്‍കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? വിധി എപ്പോഴും നിങ്ങള്‍ക്കനുകൂലമാണെന്ന യഥാര്‍ത്ഥ്യം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? നിരാകരിക്കപ്പെടുമെന്ന വിചാരം നിങ്ങളെ അലട്ടാറുണ്ടോ? എന്തുചെയ്യണം…… എന്തു പറയണം…… ഭയം ജീവിതത്തില്‍ നിന്നും ഉന്മുലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്…..? എല്ലാം ‘ആയിരം തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളില്‍’ നിന്ന് ലഭിക്കും.

“ലോകമെമ്പാടും തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. വ്യവസായരംഗത്തെ മിക്കവാറും തൊഴിലുകള്‍ ഓട്ടോമേഷന്‍, റോബോട്ടുകള്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ വളരെ കുറച്ച് മനുഷ്യരെ മതിയെന്നായി. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരെ. അമേരിക്കയില്‍ യന്ത്രഭാഗങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിദേശങ്ങളില്‍ നിന്ന് വാങ്ങുന്നു. അല്ലെങ്കില്‍ മുഴുവന്‍ ഉല്‍പന്നങ്ങളും വിദേശകമ്പനികള്‍ നിര്‍മ്മിക്കുന്നു. അല്ലെങ്കില്‍ വിദേശത്തുള്ള അമേരിക്കന്‍ കമ്പനികള്‍. അവിടെ അമേരിക്കയില്‍ നല്‍കുന്നതിന്റെ ഒരംശം കൂലികൊടുത്താല്‍ മതിയാകും. അമേരിക്കയില്‍ 3% ആളുകള്‍ കാര്‍ഷിക മേഖലയില്‍ പണി എടുക്കുമ്പോള്‍ 16% പേര്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നു. അതായത് 81% പേര്‍ സ്വയം തൊഴിലിലോ സേവന രംഗത്തോ അല്ലെങ്കില്‍ തൊഴില്‍ രഹിതരോ ആണ്. 81% പേര്‍ക്ക് ജോലി നല്‍കാനുള്ള അവസരങ്ങള്‍ അമേരിക്കയില്‍ ഇല്ല. വ്യവസായ രംഗത്ത് വളരെ കുറച്ചുപേരെ മാത്രമേ ആവശ്യമുള്ളു എന്നതാണ് സത്യം. ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള വൈറ്റ് ഹൗസ് സമിതിയില്‍ അംഗമെന്ന നിലയില്‍, പിറ്റ്സ് ബര്‍ഗിലുള്ള കാര്‍ണിജ് മെല്ലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തു. വ്യവസായ കോര്‍പ്പറേഷനുകളില്‍ നിന്നെത്തിയ പ്രസിഡന്റുമാരും സാമ്പത്തിക വിദഗ്ദ്ധരും പ്രസിഡന്റിന്റെ ക്യാബിനറ്റില്‍നിന്നുള്ളവരുമായിരുന്നു മറ്റുള്ളവര്‍. ചര്‍ച്ചയ്ക്കിടയില്‍, സമീപ ഭാവിയില്‍ തൊഴില്‍ രഹിതരില്‍ 16 ശതമാനത്തെ മാത്രമേ യു .എസ്. വ്യവസായത്തിന് ഉള്‍ക്കൊള്ളാനാവു എന്ന്‍ ഞാന്‍ പറഞ്ഞു. പ്രഗത്ഭരായ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ അതിനെ എതിര്‍ത്തു. 10 ശതമാനത്തിനെ മാത്രമേ ഉള്‍ക്കൊള്ളാനാവു എന്ന് മറ്റൊരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ തറപ്പിച്ചു പറഞ്ഞു.”

“ലോകത്തെമ്പാടുമുള്ള അവസ്ഥ ഇതില്‍ നിന്ന് ഭിന്നമാല്ല. തൊഴിലില്ലായ്മ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ പുതിയ വഴികള്‍ കാട്ടിത്തരുമെന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ സ്ഥാപനങ്ങളും സംഘടിത സൗഹൃദത്തിലൂടെയാണ് നടന്നു പോകുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരുദ്യോഗസ്ഥനാണെങ്കില്‍, അമിതമായി ആവശ്യപ്പെടാതിരിക്കുക. കാരണം ആവശ്യപ്പെടല്‍ എതിര്‍പ്പിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. എപ്പോഴും സ്ഥാപനം മെച്ചപ്പെട്ട നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍, ഞാനെന്തു ചെയ്യണം എന്നാരായുക. അതിന്റെ പ്രതികരണം നിങ്ങളെ അത്ഭുതപ്പെടുത്തും. സാങ്കേതിക വിദ്യ ഓരോ ദിവസവും പുരോഗതിയിലേക്ക് കുതിക്കുകയാണ്. തൊഴില്‍ നേടിയെടുക്കാനും പിടിച്ചു നില്‍ക്കാനും ഒരുപാട് കാര്യങ്ങള്‍ നാം ശീലിക്കേണ്ടതായുണ്ട്. 50 വര്‍ഷത്തെ പ്രയത്നഫലമായി തയ്യാറാക്കിയ ‘തെളിയിക്കപ്പെട്ട 1000വിജയമാര്‍ഗ്ഗങ്ങള്‍, തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, മാനവരാശിക്കാകെയും പ്രയോജനം ചെയ്യും എന്നാണെന്റെ വിശ്വാസവും അനുഭവവും.”

“ഓരോ രാജ്യത്തെയും സേവനതല്‍പരരായ പ്രസാധകര്‍ക്കാണ് ‘ആയിരം വിജയമാര്‍ഗ്ഗങ്ങളുടെ’ പകര്‍പ്പവകാശം നല്‍കിയിട്ടുള്ളത്. ലോകമെമ്പാടുമായി 85 പ്രധാനപ്പെട്ട പ്രസാധകരെ ഏല്‍പിച്ചകൂട്ടത്തില്‍ ഇന്ത്യയില്‍ ‘കരിയര്‍ കമ്മ്യൂണിക്കേഷന്‍സി’നെ ചുമതലപ്പെടുത്താന്‍ കഴിയാത്തതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. വളരെയേറെ പേര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഇതിന്റെ ആഗോള പകര്‍പ്പവകാശി എന്ന നിലയില്‍ ആ ചുമതല ‘കരിയര്‍ കമ്മ്യൂണിക്കേഷന്‍സി’നെ ഏല്‍പിക്കുന്നത്.

എം. ആര്‍. കൂപ്മേയര്‍

Share: