സ്‌പെഷ്യല്‍ കാറ്റഗറി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Share:
സ്‌കോള്‍ കേരള മുഖാന്തിരം 2018-19 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഹയര്‍ സെക്കണ്ടറി ജയിച്ചവര്‍ക്ക് മുന്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാതെ സ്‌കോള്‍ കേരള മുഖേന പുതിയൊരു സബ്ജക്ട് കോമ്പിനേഷന്‍ തിരഞ്ഞെടുക്കാം. പുതിയ കോമ്പിനേഷനില്‍ മുന്‍പ് ജയിച്ച വിഷയങ്ങള്‍ വീണ്ടും എഴുതേണ്ടതില്ല.
ഓഗസ്റ്റ് 10 വരെ www.scolekerala.org/ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം ലഭിക്കുന്ന ഫീസ് ചെലാന്‍ പോസ്റ്റ്ഓഫീസില്‍ ഒടുക്കി അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 18 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Tagsscole
Share: