പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷ ക്ഷണിച്ചു

Share:
കൊല്ലം : മത്സ്യമേഖലയിലെ മാനവശേഷി വികസനം ലക്ഷ്യമിട്ടുള്ള സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 27ന് നടക്കും.
എം.എ(സോഷേ്യാളജി)/എം.എസ്.ഡബ്ല്യൂ യോഗ്യതയും 25നും 40നും ഇടയില്‍ പ്രായവുമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വിശദ വിവരങ്ങള്‍ 0474-2792850 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
Share: