സ്‌പോട്ട് അഡ്മിഷന്‍

Share:
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ (കെ.എസ്.ഐ.ഡി) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 27ന് നടക്കും.
ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നിവയിലാണ് ഒഴിവുകള്‍. ഒരു സീറ്റ് പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് ഡയക്ടര്‍, കെ.എസ്.ഐ.ഡി എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി, അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍, പോര്‍ട്ട്‌ഫോളിയോ എന്നിവ സഹിതം രാവിലെ 9.30ന് കാമ്പസില്‍ എത്തണം. അഭിരുചി ടെസ്റ്റ്, അഭിമുഖം മുഖേനയാണ് പ്രവേശനം.
വിശദ വിവരങ്ങള്‍ 0474-710393, 2719193 എന്നീ നമ്പരുകളിലും www.ksid.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
Share: