കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടില്‍ ഒഴിവുകൾ
സെക്യൂരിറ്റി ഗാര്‍ഡ്
വയനാട്: കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ (വനിത, പുരുഷന്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പുരുഷന്‍മാരുടെ ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
പ്രായം 35നും 50നും മധ്യേ.
എസ്.എസ്.എല്‍.സി.യോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം.
മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഭാഷകള്‍ അറിയണം.
പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 15നകം കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് ഓഫീസില്‍ ലഭിക്കണം.
ഫോണ്‍ 04936-202246.
ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍
വയനാട്: കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ ട്രേഡില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും, പ്ലംബിങ്ങ് ജോലിയില്‍ പ്രവൃത്തി പരിചയവുമുള്ളവരായിരിക്കണം.
മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ 9, 10 വാര്‍ഡുകളിലേയും അമ്പലവയല്‍ പഞ്ചായത്തിലെ 1, 19 വാര്‍ഡുകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 15നകം കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് ഓഫീസില്‍ ലഭിക്കണം.
ഫോണ്‍ 04936-202246.