സ്‌റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍: വാക് ഇന്‍ ഇന്റര്‍വ്യു ഒമ്പതിന്

Share:

സാമൂഹ്യ സുരക്ഷാ മിഷനില്‍ സ്‌റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യു ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്തിന് തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യ സുരക്ഷാ മിഷന്‍ ഓഫീസില്‍ നടക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

ശമ്പളം: പ്രതിമാസം 32,000 രൂപ.

നിയമനം ഒരു വര്‍ഷത്തേക്കാണ്.

പ്രായപരിധി: 25നും 50 വയസ്സിനുമിടയില്‍.

വാക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവയുമായി ഹാജരാവണം.

രജിസ്‌ട്രേഷന്‍ സമയം: 9.30-10 മണി.

ഫോണ്‍: 1800 120 1001.

വെബ്‌സൈറ്റ്: http://www.socialsecuritymission.gov.in/career_info.php

Tagslaison
Share: