കെൽപാമിൽ താത്കാലിക നിയമനം

Share:

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) താത്കാലികമായി ഒഴിവുള്ള ലൈസൺ ഓഫീസർ കം അസിസ്റ്റൻറ് പേഴ്സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.എസ്.ഡബ്ല്യു/എം.ബി.എ ബിരുദദാരികൾക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ 7 ദിവസത്തിനകം hrkelpalm@gmail.com ൽ ബയോഡാറ്റാ അയയ്ക്കണം.

ഫോൺ: 0471-2231275.

Share: