റസ്‌ക്യൂ ഓഫീസര്‍

Share:

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ആറ് മാസത്തേക്ക് ഒരു റസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലകളിലുളള പ്രവൃത്തി പരിചയം, ഹിന്ദി/തമിഴ് ഭാഷയില്‍ ആശയ വിനിമയം നടത്താനുളള പ്രാവീണ്യം. പ്രതിമാസ ഹോണറേറിയം 18,000 രൂപ.

അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20-നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍-1, എസ്.പി ക്യാമ്പ് ഓഫീസിനു സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ 683108 വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2609177, 89744318290.

Share: