വ്യോ​മ​സേ​ന​യി​ൽ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ: 317 ഒ​ഴി​വുകൾ

Share:

വ്യോ​മ​സേ​ന​യു​ടെ ഫ്ള​യിം​ഗ്, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ, നോ​ണ്‍ ടെ​ക്നി​ക്ക​ൽ) ബ്രാ​ഞ്ചു​ക​ളി​ൽ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ ത​സ്തി​ക​യിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 317 ഒ​ഴി​വുകൾ
സ്ത്രീ​ക​ൾ​ക്കും അപേക്ഷിക്കാം.

പ്രാ​യം: ഫ്ള​യിം​ഗ് ബ്രാ​ഞ്ച് 20-24. 2001 ജ​നു​വ​രി ര​ണ്ടി​നും 2005 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ). ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ/ നോ​ണ്‍ ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ച്): 20-26. 1999 ജ​നു​വ​രി ര​ണ്ടി​നും 2005 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ).

2025 ജ​നു​വ​രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. ഫ്ള​യിം​ഗ്, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ന് 62 ആ​ഴ്ച​യും ഗ്രൗ​ണ്ട് ഡ്യൂ​ട്ടി നോ​ണ്‍ ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ന് 52 ആ​ഴ്ച​യു​മാ​ണു പ​രി​ശീ​ല​നം.

ശമ്പ​ളം (ഫ്ള​യിം​ഗ് ഓ​ഫീ​സ​ർ): 56,100-1,77,500, പ​രി​ശീ​ല​ന​സ​മ​യ​ത്തു ഫ്ളൈ​റ്റ് കേ​ഡ​റ്റു​ക​ൾ​ക്ക് 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. പ​രീ​ക്ഷാ​ഫീ​സ്: 550 രൂ​പ+​ജി​എ​സ്ടി (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).
യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം കാ​ണു​ക.

www.careerindianairforce.cdac.in , www.afcat.cdac.in

ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം.

Share: