മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ് : താൽക്കാലിക നിയമനം

Share:

കോട്ടയം: ജനറൽ ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ നാല് തസ്തികകളിലെ 21 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.

40 വയസിൽ താഴെയുള്ള നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് ബ്രിഗേഡിൽ മുൻകാലത്ത് ജോലി ചെയ്തിരുന്നവർക്ക് മുൻഗണനയുണ്ട്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തിൽ:

മെഡിക്കൽ ഓഫീസർ (4)- എം.ബി.ബി.സ്/റ്റി.സി.എം.സി. രജിസ്ട്രേഷൻ, സ്റ്റാഫ് നഴ്സ്(10) -ബി.എസ്.സി. നഴ്സിംങ്/ജി.എൻ.എം കേരള നഴ്സിംങ് കൗൺസിൽ രജിസ്ട്രേഷൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ(4) -പ്ലസ്ടു/വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/ഡി.സി.എ./പി.ജി.ഡി.സി.എ -ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം, ഡയാലിസിസ് ടെക്നീഷ്യൻ (3) -ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്/പി.ജി. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിക്സ്.

താൽപര്യമുളളവർ ബയോഡേറ്റയും കോവിഡ് ബ്രിഗേഡായി ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം covidhrghktm2022@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 11.30 നു മുമ്പായി അപേക്ഷ അയയ്ക്കുക.

 

Share: