ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

പാലക്കാട്: അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് ഡീസല്‍, ഡ്രാഫ്ട്സ്മാന്‍ സിവില്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.

ബന്ധപ്പെട്ട എന്‍ഞ്ചിനീയറിംഗ് ട്രേഡുകളില്‍ ബിരുദമോ, മൂന്ന് വര്‍ഷ ഡിപ്ലോമയോ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷം പൊതുമേഖല / സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും, എന്‍.എ.സിയും പൊതുമേഖല / സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ 1 വര്‍ഷ പ്രവര്‍ത്തിപരിചയവും അഭികാമ്യം.

താല്പര്യമുള്ളവര്‍ ഡിസംബര്‍ 7 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 04924-211516

Share: