ഐ.ഇ.സി സ്‌പെഷ്യലിസ്റ്റ് ഒഴിവ്

Share:

‘മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ന്യൂസ് ലെറ്റര്‍, ഹാന്‍ഡ്ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതിന് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരു ഐ.ഇ.സി സ്‌പെഷ്യലിസ്റ്റിനെ ഫിഷറീസ് ഡയറക്ടറേറ്റില്‍ താത്കാലികമായി ആവശ്യമുണ്ട്.

യോഗ്യത : ഫിഷറീസ് സയന്‍സിലോ ജന്തുശാസ്ത്രത്തിലോ ബിരുദം / ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍ എന്നിവ തയ്യാറാക്കുന്നതില്‍ മുന്‍പരിചയം. റേഡിയോ, ടി.വി തുടങ്ങിയ ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളിലും ആനുകാലികങ്ങളിലും ലേഖനം എഴുതി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വേതനം: പ്രതിമാസം 25,000 രൂപയായിരിക്കും .

താല്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ ഒമ്പതിനു രാവിലെ 10.30 ന് തിരുവനന്തപുരം വികാസ് ഭവനിലെ (നാലാം നില) ഫിഷറീസ് ഡയറക്ടറേറ്ററുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 0471 2305042.

Share: