ഐ.ടി. പ്രൊഫഷണൽ

Share:

തിരുവനന്തപുരം : നന്ദൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ പി.എം.എ.വൈ(ജി)സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണൽ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

ഐ.ടി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമാറ്റിക്‌സ് മെയിൻ/സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേ തരത്തിലുള്ള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. വിശദവിവരങ്ങൾ www.rdd.kerala.gov.in ൽ ലഭിക്കും.

അപേക്ഷ ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് തിരുവനന്തപുരം നന്ദൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭിക്കണം.

TagsIT pro
Share: