ഡല്‍ഹി ട്രന്‍സ്കോ ലിമിറ്റഡില്‍ അസിസ്റ്റന്‍റ് മാനേജര്‍

Share:

ഡല്‍ഹി ട്രന്‍സ്കോ ലിമിറ്റഡില്‍ അസിസ്റ്റന്‍റ് മാനേജര്‍മാരുടെ 33 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
GATE-2017 സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-3, കമ്പ്യൂട്ടര്‍ സയന്‍സ്-2, ഇലക്ട്രിക്കല്‍-26, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് & സേഫ്റ്റി-2 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: അനുബന്ധ ട്രേഡില്‍ എന്‍ജിനീയറിംഗ് ബിരുദവും അനിവാര്യമായ GATE 2017 സ്കോറും.
പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയില്‍ 28 വയസ് കവിയരുത്. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
ശമ്പളം: 19000 -39000 രൂപ. ഗ്രേഡ് പേ 5400 രൂപ. ഒരു വര്‍ഷം പ്രൊബേഷന്‍ ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്‌: 500 രൂപ. എസ്.സി, എസ്. ടി വിഭാഗക്കാര്‍ക്ക് ഫീസ്‌ ബാധകമല്ല.
കൂടുതൽ വിവരങ്ങൾ www.dtl.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20

Share: