ഐ ടി പ്രൊഫഷണൽ : അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എറണാകുളം ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ദിവസവേതന അടിസ്ഥാനത്തിൽ ഐടി പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി ടെക്/ എംടെക് (ഐ ടി /കമ്പ്യൂട്ടർ സയൻസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ സഹിതം വിശദമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, pauernakulam@gmail.com എന്ന ഓഫീസ് മെയിലിലേക്ക് അയക്കേണ്ടതാണ്.

അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18.

കൂടുതൽ വിവരങ്ങൾക്ക്:  0484 2422221

TagsIT pro
Share: