ഐ.ടി.ബി.പിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍; 73 ഒഴിവുകൾ

256
0
Share:

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിൽ ഹെഡ്കോണ്‍സ്റ്റബിള്‍ (എജുക്കേഷന്‍ ആന്‍ഡ് സ്ട്രെസ് കൗണ്‍സലര്‍) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 73 ഒഴിവുകളാണുള്ളത് (ജനറല്‍ 37, ഒ.ബി.സി. 20, എസ്.സി. 11, എസ്.ടി. 5)
ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: സൈക്കോളജിയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത. അല്ലെങ്കില്‍ ബിരുദവും ബി.എഡ്./ബി.ടി. യോഗ്യതയും.
പ്രായം: 20-നും 25-നും മധ്യേ

ശമ്പളം: 25,500-81,000 രൂപ.
എസ്.സി./എസ്.ടി. , ഒ.ബി.സി.ക്കാര്‍ക്ക് വയസ്സിളവ്‌ ലഭിക്കും .

കൂടുതൽ വിവരങ്ങൾ http://recruitment.itbpolice.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ജനറല്‍/ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്‍മാര്‍ 100 രൂപ അപേക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കണം. സ്ത്രീകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 23

Tagsitbp
Share: