വനിത-ശിശുവികസന വകുപ്പില്‍ നിയമനം

Share:

എറണാകുളം: വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെൻററിലെ സെൻറര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (1 ഒഴിവ്), മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (2 ഒഴിവ്) തസ്തികയിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണു നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

1. സെൻറര്‍ അഡ്മിനിസ്‌ട്രേറ്റര്‍:

യോഗ്യത : നിയമബിരുദമോ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദമോ ഉള്ളവരും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെൻറ്/ എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് 5 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം ഉള്ളവരും ആയിരിക്കണം.

ഹോണറേറിയം: പ്രതിമാസം 22,000 രൂപ.

1. മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (1) :

യോഗ്യത :  എസ്എസ്എല്‍സിയും പ്രവൃത്തി പരിചയവും (3 വര്‍ഷം അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

ഹോണറേറിയം:  പ്രതിമാസം 8000 രൂപ.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ ജൂണ്‍ 15നു വൈകീട്ട് 5നു മുന്‍പായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8281999057

Share: