ചടങ്ങിൽ പങ്കെടുക്കാൻ ഒരാളെ ക്ഷണിക്കുമ്പോൾ

Share:
Interview tips

പ്രൊഫ.ബലറാം മൂസദ്

(Mr. A. എന്ന  സാഹിത്യകാരനെ ഒരു യോഗത്തിനു ക്ഷണിക്കാ൯ ചെന്നിരിക്കയാണ് രാജന്‍.)

Rajan: Good Morning Sir (ഗുഡ്മോണിങ്ങ് സര്‍)

Mr. A: Good Morning, Please take your seat. (ഗുഡ്മോണിങ്ങ്, പ്ലീസ് ടെയ്ക് യോ സീറ്റ്)

രാജന്‍ ഇരിക്കുന്നു

Mr. A: Well what can I do for you? (വെല്‍, വാട്ട്‌ കേ൯ ഐ ഡൂ ഫോര്‍ യു?)
നിങ്ങള്‍ക്ക് വേണ്ടി എന്തുചെയ്തുതരാ൯ എനിക്കു കഴിയും?

Rajan: I have come to trouble you a little bit, Sir. I am the secretary of the Kerala Samajam here. We are having our Annual Function next month. And, we want you to be our chief guest. (ഐ ഹാവ് കം ടു ട്രബിള്‍ യു എ ലിറ്റില്‍ ബിറ്റ്, സര്‍. അയം ദ സെക്രട്ടറി ഓഫ് ദ കേരള സമാജം ഹിയര്‍. വീ ആര്‍ ഹേവിംഗ് അവര്‍ ഏന്വല്‍ ഫംക് ഷ൯ ന്വെക്സ്ററ് മംത്.ഏന്‍ഡ്, വീ വാന്‍ട് യു ടുബി അവര്‍ ചീഫ് ഗസ്റ്റ്)

അങ്ങയെ സ്വല്പമൊന്നു ഉപദ്രവിക്കാനാണ് ഞാന്‍ വന്നിട്ടുള്ളത്.ഞാന്‍ ഇവിടുത്തെ കേരള സമാജത്തിന്‍റെ സെക്രട്ടറിയാണ്.ഞങ്ങള്‍ അടുത്ത മാസം ഞങ്ങളുടെ വാര്‍ഷികാഘോഷം കൊണ്ടാടുകയാണ്. അങ്ങ് അതിലെ മുഖ്യാതിഥിയായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

. Mr. A: Thank you for the honor. But I am afraid I am very busy these days….(തേങ്ക് യു ഫോര്‍ ദ ഓണര്‍, ബട്ട്‌ അയം അഫ്രൈഡ് അയം വെരി ബിസി ദീസ് ഡെയ്സ്…)

ഈ ബഹുമതിക്കു നന്ദി. പക്ഷെ എനിക്കിതു വലിയ തിരക്കു പിടച്ചകാലമാണ്.

Rajan: I know, Sir, that you are very busy. But you must spare us a little time. Just two or three hours, that is all, it is the unanimous wish of the committee. (ഐ നോ സര്‍, ദേററ് യു ആ൪ വെരി ബിസി,ബട്ട്‌ യു മസ്റ്റ്‌ സ്പേ൪ അസ് എ ലിററ്ല്‍ ടൈം.ജെസ്റ്റ് ടു ഓര്‍ ത്രീ അവേഴ്സ്. ദേറ്റീസ് ഓള്‍. ഇറ്റീസ് ദ യുനാനി മസ് വിഷ് ഓഫ് ദ കമ്മിറ്റി)

താങ്കള്‍ വളരെ തിരക്കിലാണെന്ന് എനിക്കറിയാം. സര്‍… പക്ഷെ ഞങ്ങള്‍ക്കു കുറച്ചു സമയം താങ്കള്‍ അനുവദിച്ചു തന്നെ പറ്റൂ. രണ്ടോ മൂന്നോ മണിക്കൂറെ വേണ്ടി വരൂ. കമ്മിറ്റി ഇത് ഏക കണ്‍ഠമായി തീരുമാനിച്ചതാണ്.)

Mr. A: I am not used to making long speeches, In fact, I hate public speaking (അയം നോട്ട് യൂസ്ഡ് ടു മേയ്ക്കിങ്ങ് ലോങ്ങ്‌ സ്പീച്ചസ്,ഇന്‍ഫേക്ട്,ഐ ഹേയ്ററ് പബ്ലിക്‌ സ്പ്പീക്കിംഗ്)

എനിക്കു നീണ്ട പ്രസംഗങ്ങള്‍ നടത്തി ശീലമില്ല. പോരെങ്കില്‍ എനിക്ക് പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതു തന്നെ വെറുപ്പുമാണ്.

Rajan: It is not necessary that you should make a long speech, Sir. Your presence is what we want, Sir. (ഇറ്റീസ് നോട്ട് നെസസറി ദേററ് യു ഷുഡ് മേയ്ക്ക് എ ലോങ്ങ്‌ സ്പീച്ച്,സേര്‍. യോ പ്രസന്റ് ഈസ് വാട്ട്‌ വീ വൊണ്‍ട് സ൪)

ഒരു വലിയ പ്രസംഗത്തിന്‍റെ ആവശ്യമൊന്നുമില്ല സര്‍, താങ്കളുടെ സാന്നിധ്യമാണ് ഞങ്ങള്‍ക്കു വേണ്ടത്.

Mr. A: Well, when are you having the function? (വെല്‍, വെന്‍ ആര്‍ യു ഹേവിംഗ് ദ ഫംക് ഷന്‍?)

ശരി,എപ്പോഴാണ് നിങ്ങളുടെ പരിപാടി?

Rajan: We are planning to have it on 3rd November Sir, provided of course the date is convenient to you (വീ ആര്‍ പ്ലാനിംഗ് ടു ഹേവ്‌ ഇറ്റ്‌ ഓണ്‍ തേഡ് നവംബര്‍.പ്രൊവൈഡഡ് ഓഫ്കോഴ്സ് ദ ഡെയ്ററ് ഈസ് കണ്‍വീനിയന്‍റ് ടു യു)

നവമ്പര്‍ 3നു നടത്താനാണ് ഞങ്ങള്‍ പ്ലാനിട്ടിരിക്കുന്നത്. താങ്കള്‍ക്ക് ആ ദിവസം സൗകര്യപ്രദമാവുമെങ്കില്‍ മാത്രം.

Mr. A: Which weekday is it? (വിച്ച് വീക്ഡെയ് ഈസ് ഇറ്റ്‌)

അതേത് ആഴ്ചയാണ്?

Rajan: It is a Sunday, Sir ( ഇറ്റീസ് എ സണ്‍‌ഡേ സര്‍)

അതൊരു ഞായറാഴ്ചയാണു, സര്‍

Mr. A: O God! Sunday is the only day in the week that we get off. It is the only day we can spend with our family. Why don’t you keep it on a week day? ( ഓ ഗോഡ്! സണ്‍‌ഡേ ഈസ് ദ ഓണ്‍ലി ഡേയ് ഇ൯ ദ വീക് ദേററ് വീ ഗെറ്റ് ഓഫ്. ഇറ്റീസ് ദ ഓണ്‍ലി ഡേയ് വീ കേ൯ സ്പെന്‍ഡ് വിത്ത്‌ അവ൪ ഫേമിലി. വൈ ഡോണ്‍ഡ് യു കീപ്‌ ഇറ്റ്‌ ഓണ്‍ എ വീക്ക്‌ഡേ)

എന്‍റെ ദൈവമേ! ഞായറാഴ്ച ഒരു ദിവസം മാത്രമാണ് ഞങ്ങള്‍ക്ക് ഒഴിവു ദിവസമായിട്ടുള്ളത്. ആ ഒറ്റ ദിവസമാണ് കുടുംബത്തിന്‍റെ കൂടെ ചെലവഴിക്കാവുന്ന ദിവസം. എന്തുകൊണ്ട് ഞായറാഴ്ചയല്ലാത്ത ഒരു ദിവസം പരിപാടി നടത്തിക്കൂടെ?

Rajan: We thought, Sir, Sunday would be more convenient to you. Also, the members of our Association will be free only that day. Most of them are working men. You need come only by Sunday evening, Sir.(വീ തോട്ട്, സര്‍, ദേററ് സണ്‍ഡേ വുഡ്ബി മോ൪ കണ്‍വീനിയന്‍റ് ടു യു. ഓള്‍സൊ,ദ മെംബേര്‍സ് ഓഫ് അവര്‍ അസോസിയേഷ൯ വില്‍ ബി ഫ്രീ ഓണ്‍ലി ദേററ് ഡേയ്. മോസ്റ്റ്‌ ഓഫ് ദം ആര്‍ വേര്‍കിംഗ്‌ മെന്‍. യു നീഡ്‌കം ഓണ്‍ ലി ബൈ സണ്‍ഡെ ഈവ്‌നിങ്ങ്, സര്‍)

ഞങ്ങള്‍ കരുതിയത്‌ ഞായറാഴ്ചയായിരിക്കും താങ്കള്‍ക്കു കൂടുതല്‍ സൗകര്യം എന്നാണ്. പോരെങ്കില്‍ ഞങ്ങളുടെ അസോസിയേഷ൯ മെമ്പര്‍മാര്‍ക്ക്‌ അന്നു മാത്രമേ ഒഴിവുണ്ടാകൂ. അവരധികം പേരും ജോലിക്കു പോകുന്നവരാണ്. താങ്കള്‍ ഞായറാഴ്ച വൈകിട്ട് വന്നാല്‍ മതി സ൪.

Mr. A: Can’t you spare me? If you want, I can suggest some better persons. People who can speak much better.(കാണ്‍ട് യു സ്പേ൪ മി? ഈഫ് യു വാണ്‍ട്, ഐ കേന്‍ സജസ്റ്റ് സം ബെറ്റ൪ പേഴ്സണ്‍സ്. പീപ്പ്ള്‍ ഹൂ കേന്‍ സ്പീക് മച്ച് ബെറ്റര്‍)

നിങ്ങള്‍ക്ക് എന്നെ ഒഴിവാക്കിക്കൂടെ? വേണമെങ്കില്‍ ഞാ൯ കുറേക്കൂടി നല്ലയാളുകളെ നിര്‍ദ്ദേശിച്ചുതരാം. എന്നേക്കാള്‍ എത്രയോ നന്നായി പ്രസംഗിക്കാ൯ കഴിവുള്ളവര്‍?

Rajan: No Sir, For us you are the best man. That is why we decided to approach you. (നോ,സര്‍ ഫോ൪ അസ്‌ യു ആര്‍ ദ ബെസ്റ്റ് മേ൯. ദേററ് ഈസ് വൈ വീ ഡിസൈഡഡ് ടു അപ്രോച്ച് യു)

പറ്റില്ല സര്‍ ഞങ്ങള്‍ താങ്കളെയാണ്‌ ഏറ്റവും പറ്റിയ ആളായി കരുതുന്നത്. അത് കൊണ്ടാണല്ലോ ഞങ്ങള്‍ താങ്കളെ സമീപിക്കാ൯ തീരുമാനിച്ചതും.

Mr A: Since you are adamant. I think I have no choice. What cannot be cured must be endured. What time am I expected there for the function? (സിന്‍സ് യു ആര്‍ അഡമന്‍റ് ഐ തിങ്ക്‌ ഐ ഹെവ്‌ നോ ചോയ്സ്, വൊട് കെനോട്ട് ബി ക്വോര്‍ഡ് മസ്റ്റ്‌ ബി എൻഡ്യൂർഡ് വാട് ടൈം ആം ഐ ഏക്സ്പെക്ട് ദേര്‍ ഫോര്‍ ദ ഫംക് ഷന്‍?

നിങ്ങള്‍ വാശിപിടിക്കുന്ന അവസ്ഥയ്ക്ക് എനിക്ക് മറ്റു പോംവഴിയൊന്നുമില്ലെന്നു തോന്നുന്നു. ചികിത്സയില്ലാത്തതു സഹിക്കുകയല്ലേ മാര്‍ഗമുള്ളു? എന്നെ എത്ര മണിക്കാണ് നിങ്ങള്‍ യോഗത്തിനു പ്രതീക്ഷിക്കുന്നത്.

Rajan: We hope to start the function at six sharp. We will send a car here at 5.30 P.M. Will it be all right? (വീ ഹോപ്‌ ടു സ്റ്റാര്‍ട്ട്‌ ദ ഫംക് ഷന്‍ അറ്റ്‌ സിക്സ് ഷാര്‍പ്. വീ വില്‍ സെന്‍ഡ് എ കാര്‍ ഹിയര്‍ അറ്റ്‌ ഫൈവ് തേട്ടി പി.എം. വില്‍ ഇറ്റ്‌ ബി ഓള്‍ റൈറ്റ്?)

ഞങ്ങള്‍ കൃത്യം 6 മണിക്ക് പരിപാടി ആരംഭിക്കണമെന്നാണ് ഉദ്ദേശി ക്കുന്നത്. ഞങ്ങള്‍ ഒരു കാറിങ്ങോട്ട്‌ 5.30-ന് അയക്കാം. അങ്ങിനെ ചെയ്താല്‍ പോരെ?

Mr. A: O.K, That will be very convenient, So I shall be ready here by about 5.30. By the way ,will you please remind me of the function the day before?( ഓക്കെയ്. ദാറ്റ്‌ വില്‍ ബി വെരി കണ്‍വീനിയന്‍റ്, സോ ഐ ഷാള്‍ ബി റെഡി ഹിയ൪ ബൈ എബൌട്ട്‌ ഫൈവ് തേട്ടി, ബൈദവെ വില്‍ യു പ്ലീസ് റിമൈന്‍ഡ് മി ഓഫ് ദ ഫംക് ഷന്‍ ദ ഡേ ബിഫോര്‍?)

ശരി, അതു സൌകര്യ പ്രദമായ ഒരു ഏര്‍പ്പാടു തന്നെ. അപ്പോള്‍ ഞാനിവിടെ 5.30ന് തയ്യറായിരിക്കാം. ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, പരിപാടിയെക്കുറിച്ച് എന്നെ തലേദിവസമൊന്നു ഓര്‍മപ്പെടുത്തുമോ?

Rajan: Certainly, sir. As soon as the program  is printed we will be sending you the official invitation. Then, the day before the function, we will remind you over the phone. (സേര്‍ട്ടന്‍ലി, സര്‍.ഏസ് സൂണ്‍ ഏസ് ദ പ്രോഗ്രാം ഈസ് പ്രിന്‍ടഡ് വീ വില്‍ ബി സെന്‍ഡിങ്ങ് യു ദ ഒഫീഷ്യല്‍ ഇന്‍വിറ്റേഷ൯. ദെന്‍ ദ ഡേ ബിഫോര്‍ ദ ഫംക് ഷ൯, വീ വില്‍ റിമൈന്‍ഡ് യു ഓവര്‍ ദ ഫോണ്‍)

തീര്‍ച്ചയായും, പ്രോഗ്രാം അടിച്ചുകിട്ടിയാലുടന്‍ ഞങ്ങള്‍ ഔദ്യോഗിക ക്ഷണപ്പത്രം താങ്കള്‍ക്കയക്കുന്നതാണ്. പിന്നീട് പരിപാടിയുടെ തലേന്ന് ഫോണില്‍ വിളിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യാം.

Mr. A: O.K (ഓക്കെയ്)

Rajan: Thank you very much, sir (തേങ്ക് യു വെരിമച്ച് സേര്‍)

രാജന്‍ പോകുന്നു.

( തുടരും)

www.careermagazine.in

Share: