വോക് ഇൻ ഇൻറർവ്യൂ

Share:

എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 8, 9 തീയതികളില്‍ പിഎച്ച്പി പ്രോഗ്രാമര്‍, ആന്‍ഡ്രോയ്ഡ് പ്രോഗ്രാമര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, മെഷീന്‍ ഓപ്പറേറ്റര്‍, ഓഫീസ് സ്റ്റാഫ്, ടെലികോളിംഗ് എക്‌സിക്യൂട്ടീവ്, സോഫ്റ്റ് വെയര്‍ ഫാക്കല്‍റ്റി, കൗണ്‍സിലേഴ്‌സ് എന്നീ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: ഐടിഐ ഡിപ്ലോമ, പ്ലസ് ടു, ഡിഗ്രി, എംസിഎ. പ്രായം:18 – 35.

താത്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ – 0484-2422452 / 2427494.

Share: